ഞങ്ങളുടെ വിവാഹത്തിലേക്ക് നിങ്ങളെയും ക്ഷണിക്കുകയാണ്, ഇനി മെയിന്‍ ആഘോഷങ്ങള്‍ വരാന്‍ പോകുകയാണ്, തിരക്കാണെങ്കിലും ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ്: വിവാഹ തീയതിയും ഒരുക്കങ്ങളുമായുള്ള വീഡിയോയും പങ്കുവെച്ച് ഗോപികയും ഗോവിന്ദ് പത്മസൂര്യയും

സാന്ത്വനം സീരിയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗോപിക. അഞ്ജലി എന്ന കഥാപാത്രം ആരാധകര്‍ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സിനിമാതാരമായ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ആരാധകര്‍ക്കും ഇവരുടെ ഇന്‍കേയ്ജ്‌മെന്റ് ചിത്രങ്ങളിലൂടെയാണ് അത് മനസിലായത്. ഏറെ നാളായി പരിചയത്തിലാണെന്നും എന്നാല്‍ പ്രണയമല്ല വീട്ടുകാര്‍ തീരുമാനിച്ച ബന്ധമാണ് തങ്ങളുടെതെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങലെ പറ്റിയും വിവാഹ തീയതിയും തുറന്ന് പറയുകയാണ് ഇവര്‍. ഇവര്‍ പങ്കിട്ട പുതിയ വീഡിയോയിലൂ ടെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. വിവാഹനിശ്ചയം നടത്തിയതിന് ശേഷമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും ഗോപികയും വിവാഹിതരാവുകയാണെന്ന കാര്യം പുറംലോകം അറിയുന്നത്.

ടെലിവിഷനിലൂടെ ഇരുവരും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയിരുന്നു. നിശ്ചയം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും വിവാഹത്തെ കുറിച്ച് ഇരുവരും ഒന്നും പറഞ്ഞിരുന്നില്ല. ഒടുവില്‍ വിവാഹത്തീയ്യതിയട ക്കം പറഞ്ഞ് പുതിയ വീഡിയോയുമായി എത്തിയിരി ക്കുകയാണ് താരങ്ങള്‍. കുറച്ചുനാളുകളായി എവിടെയാ ണ്, എന്തായി പരിപാടികള്‍ എന്നൊക്ക എല്ലാവരും ചോദിക്കുന്നുണ്ട്. പരിപാടികള്‍ ഏകദേശം അടുത്ത് എത്തി. തങ്ങളുടെ ജോലിയും വിവാഹത്തിനായുള്ള ഒരുക്കങ്ങളും എല്ലാം ഒരുമിച്ച് ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരുമി ച്ചാണ് ഞങ്ങളുടെ ഷോപ്പിംഗ്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ എല്ലാവരും ആദ്യം ചോദിക്കുന്നത് കല്യാണത്തിന്റെ പ്രിപ്പറേഷന്‍സ് എന്തായി എന്നാണ്. അതിപ്പോള്‍ ഫാമിലിയോ ഫ്രണ്ട്സോ മാത്രമല്ല, അല്ലാതെ പുറത്ത് നിന്ന് കാണുന്നവരും അങ്ങനെ തന്നെയാണ് ചോദിക്കുന്നതെന്ന് ഗോപിക പറയുന്നു. കല്യാണം കഴിയുന്നതിന് മുന്‍പെ ങ്കിലും എല്ലാവരെയും ക്ഷണിച്ചു തീരുമോ എന്നറിയില്ല. ഒരു സിനിമയുടെ നിര്‍മാണം പോലെയാണ് തനിക്ക് തോന്നുന്നത്.

റിലീസിനൊരു ഡേറ്റ് തീരുമാനിച്ചു. അതിലേക്ക് കാര്യങ്ങള്‍ വേഗം എത്തിക്കാനുള്ള പ്രൊഡക്ഷന്‍ കാര്യങ്ങ ളാണ് നടക്കുന്നത്. പിന്നെ സാന്ത്വനം സീരിയലിന്റെ ഷൂട്ടിങ്ങ് തകൃതിയായി പോകുന്നത് കൊണ്ട് ഗോപികയും താനും കാണുന്നത് തന്നെ ചുരുക്കമാണെന്നും എന്നാല്‍ ഉള്ള സമയം ഞാന്‍ നല്ലോണം ആസ്വദിക്കുന്നുണ്ട്. ഒരുമിച്ചുള്ള നിമിഷങ്ങളും ഇടക്കുള്ള ചെറിയ തമാശകളും, ഒന്നിച്ചുള്ള ഫുഡ് അടിയും ഒക്കെ ആസ്വദിക്കുക യാണെന്ന് ജിപി പറയുന്നുണ്ട്. പക്ഷേ എന്റെ പരിപാടികളെല്ലാം തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാ ണ്.

ഞങ്ങളുടെ ഒരുക്കങ്ങളുടെ ഈ വീഡിയോസ് എല്ലാം നിങ്ങളുമായി ഷെയര്‍ ചെയ്യുന്നത് ആ സന്തോഷം നിങ്ങ ളെയും കാണിക്കുവാന്‍ വേണ്ടിയാണ്. നിങ്ങളും ഇതിന്റെ ഭാഗമാണം. കാരണം ഞങ്ങളുടെ നിശ്ചയം കഴിഞ്ഞ നാള്‍ മുതല്‍ ഞങ്ങളുടെ പേരില്‍ ഒരുപാട് അക്കൗണ്ടുകള്‍ തുടങ്ങിയിരിക്കുന്നതും ചെറിയ ചെറിയ ഞങ്ങളെ കുറിച്ചുള്ള കാര്യങ്ങളും വ്ലോഗുകളും ഷെയര്‍ ചെയ്തതും കണ്ടു. അത് നിങ്ങള്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ തന്നെ സന്തോഷമാണ്. ഇനി മെയിന്‍ ആഘോഷങ്ങള്‍ വരാന്‍ പോകുകയാണ്. അതിനും നിങ്ങളെ കൂടി കൂടെ കൂട്ടുകയാണ്. ഈ വരുന്ന ജനുവരി 28 ആം തീയതിയാണ് തങ്ങളുടെ വിവാഹമെന്നാണ് ജിപിയും ഗോപികയും പറയുന്നത്.

Articles You May Like

x