നടിയും അവതാരകയുമായ പേളി മാണി രണ്ടാമതും ഒരു അമ്മയായിരിക്കുകയാണ്. ഇപ്പോൾ തന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങൾ അടുത്തിടെ പങ്കിട്ടിരുന്നു. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ആദ്യത്തെ മകൾ നില പിറന്ന സമയത്ത് ഡെലിവറി വീഡിയോ അടക്കം പങ്കുവെച്ച പേളി രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോൾ അതൊന്നും പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ എല്ലാ പരാതികൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് പേളി മാണി. 2024ലെ തന്റെ ആദ്യ വ്ലോഗെന്ന് പറഞ്ഞാണ് വീഡിയോ പേളി പങ്കിട്ടിരിക്കുന്നത്.
‘വ്ലോഗ് എന്താണ് ചെയ്യാത്തതെന്നും എന്ന് വീഡിയോ വരുമെന്നും കുറേപ്പേർ എന്നോട് ചോദിച്ചിരുന്നു. വീഡിയോയും വ്ലോഗുമൊന്നും ഇടാത്തതിന് കാരണം ഞാൻ റിക്കവർ ചെയ്ത് വരുന്നതേയുള്ളു എന്നതാണ്. അതുമാത്രമല്ല പ്രസവക്കുളി നടക്കുന്നതിനാൽ ഞാൻ മുടിയും ശരീരവും ഭംഗിയാക്കുന്ന ഒന്നും തന്നെ ചെയ്തിട്ടില്ല. മുടിയിൽ കളർ വരെ ചെയ്യാതെ നാളുകൾ ഏറെയായി. ഒരു മാസത്തേക്കെങ്കിലും മുടി ചീകരുതെന്നാണ് എനിക്ക് പ്രസവരക്ഷ നൽകുന്നവരുടെ നിർദേശം.’
വലിച്ച് ചീകിയാൽ തലവേദനയെടുക്കുമത്രെ. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസത്തിനിടെ ഫോട്ടോഷൂട്ടിന് വേണ്ടി മാത്രമാണ് മേക്കപ്പ് ഇട്ടത്. മറ്റുള്ള സമയങ്ങളിൽ മേക്കപ്പ് ഉപയോഗിച്ചിട്ടേയില്ല. അതുപോലെ ഇത്തവണ പ്രസവശേഷം ഞാൻ വയർ കെട്ടിവെച്ചതേയില്ല. എന്റെ ശരീരത്തോട് ഇത്തവണ കുറച്ച് കരുണ ഞാൻ കാണിച്ചു.
നിലുവിനെ പ്രസവിച്ചശേഷം വയറ് കെട്ടിവച്ചിരുന്നു ഞാൻ. അന്നൊക്കെ വല്ലാത്ത നടുവേദന അടക്കം അനുഭവിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ അതെല്ലാം ഒഴിവാക്കി. കുറച്ച് പതുക്കെ എനിക്ക് തടിയും വയറുമൊക്കെ കുറഞ്ഞാൽ മതി. എന്റെ ശരീരത്തെ ഞാൻ തന്നെ ടോർച്ചർ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ല. എല്ലാം സമയമെടുത്ത് ശരിയായാൽ മതി.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ…