പ്രസവശേഷം വയർ കെട്ടിവെച്ചതേയില്ല, എന്റെ ശരീരത്തോട് ഇത്തവണ കുറച്ച് കരുണ കാണിച്ചു, കുറച്ച് പതുക്കെ എനിക്ക് തടിയും വയറുമൊക്കെ കുറഞ്ഞാൽ മതി: പേളി മാണി

നടിയും അവതാരകയുമായ പേളി മാണി രണ്ടാമതും ഒരു അമ്മയായിരിക്കുകയാണ്. ഇപ്പോൾ തന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങൾ അടുത്തിടെ പങ്കിട്ടിരുന്നു. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ആദ്യത്തെ മകൾ നില പിറന്ന സമയത്ത് ഡെലിവറി വീഡിയോ അടക്കം പങ്കുവെച്ച പേളി രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോൾ അതൊന്നും പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ എല്ലാ പരാതികൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് പേളി മാണി. 2024ലെ തന്റെ ആദ്യ വ്ലോ​ഗെന്ന് പറഞ്ഞാണ് വീ‍ഡിയോ പേളി പങ്കിട്ടിരിക്കുന്നത്.

‘വ്ലോ​ഗ് എന്താണ് ചെയ്യാത്തതെന്നും എന്ന് വീഡിയോ വരുമെന്നും കുറേപ്പേർ എന്നോട് ചോദിച്ചിരുന്നു. വീഡിയോയും വ്ലോ​ഗുമൊന്നും ഇടാത്തതിന് കാരണം ഞാൻ റിക്കവർ ചെയ്ത് വരുന്നതേയുള്ളു എന്നതാണ്. അതുമാത്രമല്ല പ്രസവക്കുളി നടക്കുന്നതിനാൽ ഞാൻ മുടിയും ശരീരവും ഭം​ഗിയാക്കുന്ന ഒന്നും തന്നെ ചെയ്തിട്ടില്ല. മുടിയിൽ കളർ വരെ ചെയ്യാതെ നാളുകൾ ഏറെയായി. ഒരു മാസത്തേക്കെങ്കിലും മുടി ചീകരുതെന്നാണ് എനിക്ക് പ്രസവരക്ഷ നൽകുന്നവരുടെ നിർദേശം.’

വലിച്ച് ചീകിയാൽ തലവേദനയെടുക്കുമത്രെ. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസത്തിനിടെ ഫോട്ടോഷൂട്ടിന് വേണ്ടി മാത്രമാണ് മേക്കപ്പ് ഇട്ടത്. മറ്റുള്ള സമയങ്ങളിൽ മേക്കപ്പ് ഉപയോ​ഗിച്ചിട്ടേയില്ല. അതുപോലെ ഇത്തവണ പ്രസവശേഷം ഞാൻ വയർ കെട്ടിവെച്ചതേയില്ല. എന്റെ ശരീരത്തോട് ഇത്തവണ കുറച്ച് കരുണ ഞാൻ കാണിച്ചു.

നിലുവിനെ പ്രസവിച്ചശേഷം വയറ് കെട്ടിവച്ചിരുന്നു ഞാൻ. അന്നൊക്കെ വല്ലാത്ത നടുവേദന അടക്കം അനുഭവിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ അതെല്ലാം ഒഴിവാക്കി. കുറച്ച് പതുക്കെ എനിക്ക് തടിയും വയറുമൊക്കെ കുറഞ്ഞാൽ മതി. എന്റെ ശരീരത്തെ ഞാൻ തന്നെ ടോർച്ചർ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ല. എല്ലാം സമയമെടുത്ത് ശരിയായാൽ മതി.

Articles You May Like

x