അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോകുന്നു…..എന്നും ഒപ്പമുള്ള ഈ ആത്മാവിൻ്റെ സാന്നിധ്യം ഞങ്ങളെ വിജയകരമായ ജീവിതം നയിക്കാൻ സഹായിക്കട്ടെ; സുകുമാരൻ്റെ ചരമവാർഷികത്തിൽ വേദനയോടെ മല്ലിക സുകുമാരൻ

മലയാള സിനിമയിൽ സുകുമാരൻ എന്ന അതുല്യ പ്രതിഭയുടെ സംഭാവന വളരെ വലുതാണ്. ഒട്ടനവധി നല്ല കഥാപാത്രങ്ങളിലൂടെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളിൽ വളരെ പെട്ടെന്ന് ഇടം പിടിച്ച ഒരു നടനായിരുന്നു. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അച്ചൻ സിനിമാ നടനായിരുന്നിട്ട് പോലും ഹവായ് ചെരുപ്പുകൾ മാത്രമേ അച്ഛൻ ഇടുമാ യിരുന്നുള്ളുവെന്നു മകൻ ഇന്ദ്രജിത്ത് പറഞ്ഞിട്ടുണ്ട്. ഇന്നേയ്ക്ക് സുകുമരാൻ ഓർമ്മ ആയിട്ട് 26 വർഷം കഴിഞ്ഞിരിക്കുകയാണ്. മലയാള സിനിമയിൽ ഇന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇനിയും മികച്ച കഥാപാത്രങ്ങൾ നമ്മുക്ക് ലഭിച്ചേനേ. വളരെ പെട്ടെന്നായിരുന്നു സുകുമാരന്റെ മരണം. വെറും നാൽപ്പത്തിയൊൻപത് വയസ് മാത്രമായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം.

ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജും വളരെ ചെറിയ കുട്ടികൾ ആയിരുന്നു. തങ്ങളുടെ അച്ഛന്റെ വേർപാട് വളരെ പെട്ടെന്നായിരുന്നുവെന്നും ഒരിക്കലും പ്രതീക്ഷിക്കാതെയുള്ള അച്ഛന്റെ വിയോഗം വളരെയധികം ദുഖിപ്പിച്ചുവെന്നും ഞാൻ പത്തിലേയ്ക്കും ചേട്ടൻ പന്ത്രണ്ടിലേയ്ക്കും എത്തി നിൽക്കുന്ന നിർണായക ഘട്ടത്തിലായിരുന്നു അച്ഛന്റെ മരണമെന്നും പിന്നീട് അമ്മ വളരെ നല്ല രീതിയിൽ തന്നെ കഷ്ട്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയതെന്നും പൃഥ്വിരാജ് മുൻപ് പറഞ്ഞിട്ടുണ്ട്.

കോളേജ് അധ്യാപകനായിരുന്ന സുകുമാരൻ പിന്നീടാണ് സിനിമയിലെത്തുന്നത്. സിനിമയിൽ നിറഞ്ഞാടിയ അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും ഇന്നും ആരാധകരുടെ മനസിൽ ഉണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിച്ച് പത്രം വായിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് പുറത്ത് വിലക്കം വന്നത്. പതിവില്ലാതെ ചാരി ഇരുന്നതിന്റെ ആകും എന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ അത് ചെറിയ ഒരു വിലക്കമായിരുന്നില്ല, വലിയ അറ്റാക്ക് തന്നെ ആയിരുന്നുവെന്ന് പിന്നീട് മനസിലായി. ഇപ്പോഴിതാ തന്റെ പ്രിയതമന്റെ ചരമവാർഷികത്തിൽ മല്ലിക സുകുമാരൻ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. എപ്പോഴും ഞങ്ങളോടൊപ്പം…. ജീവിതം എപ്പോഴും പ്രതീക്ഷയ്ക്കും അപ്പുറമാണ്..ഞങ്ങൾക്ക് ഒപ്പമുള്ള ഈ ആത്മാവിന്റെ നിശബ്ദ സാന്നിധ്യം എന്നെയും എന്റെ മക്കളെയും സമാധാനപരവും അർത്ഥപൂർണ്ണവും വിജയകരവുമായ ജീവിതം നയിക്കാൻ സഹായിക്കട്ടെ…അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോകുന്നു എന്നാണ് മല്ലിക പോസ്റ്റ് ചെയ്തത്.

Articles You May Like

x