മഞ്ജുവിനോടുള്ള അത് എനിക്ക് പ്രണയം പോലെയായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മണിയൻപിള്ള രാജു. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. കൂടുതലായും കോമഡി കഥാപാത്രങ്ങളിലൂടെയാണ് താരം മലയാളികൾക്ക് മുൻപിൽ എത്തിയിട്ടുള്ളത്. ചിലപ്പോഴൊക്കെ സീരിയസ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് മലയാളികളെ ഞെട്ടിച്ചിട്ടുമുണ്ട് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തൻറെ സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചാണ് മണിയൻപിള്ള രാജു ഇപ്പോൾ സംസാരിച്ചിരിക്കുന്നത്.

മലയാള സിനിമയിൽ തൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ മഞ്ജുവാര്യർ ആണെന്നാണ് മണിയൻപിള്ള രാജു പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. മഞ്ജു വാര്യരുടെ അത്ര ആരാധകരുള്ള മറ്റൊരു നടിയും മലയാളത്തിൽ ഉണ്ടാവുകയില്ല. സിനിമയിൽ നിന്നും ഇടവേളയെടുത്ത് തിരിച്ചെത്തിയപ്പോൾ മറ്റാർക്കും ലഭിക്കാത്ത സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. മഞ്ജു വാര്യറിനെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ വാക്കുകൾ വായിക്കാം..

“മഞ്ജു അഭിനയിച്ച കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം ഞാനായിരുന്നു നിർമ്മിച്ചത്. അതിലേക്ക് വിളിക്കുമ്പോൾ മഞ്ജുവിന്റെ കല്യാണം തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ മഞ്ജു അന്ന് എന്നോട് പറഞ്ഞത് എൻറെ സിനിമ ചെയ്തിട്ട് വിവാഹം കഴിക്കൂ എന്നാണ്. ക്യാമറയുടെ മുന്നിൽ മഞ്ജു നിൽക്കുമ്പോൾ സൈഡിൽ ഞാൻ വന്നു നിൽക്കാറുണ്ട്. അങ്ങനെ നിൽക്കുമ്പോൾ മഞ്ജുവിന്റെ മുഖത്ത് മാറിമറിയുന്ന എല്ലാ എക്സ്പ്രഷൻസും എനിക്ക് കാണാൻ കഴിയും. മഞ്ജു അതിഗംഭീര ആർട്ടിസ്റ്റ് ആണ്. മഞ്ജുവിനോടുള്ള എൻറെ ആരാധന ഒരു പ്രണയം പോലെ ആയിരുന്നു. മഞ്ജുവിന്റെ കഴിവിനെ ഞാൻ ബഹുമാനിക്കുന്നു. ആ സിനിമ കഴിഞ്ഞത് മുതലാണ് മഞ്ജുവും ആയിട്ടുള്ള സൗഹൃദം തുടങ്ങിയത്.”-മണിയൻപിള്ള രാജു പറഞ്ഞു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്. താങ്കൾക്ക് മാത്രമല്ല മലയാളികൾക്ക് എല്ലാവർക്കും മഞ്ജു പ്രിയങ്കരി ആണെന്നാണ് ആരാധകർ പറയുന്നത്.

Articles You May Like

x