കണ്ണൂരിലെ സ്ത്രീകൾ മുസ്ലിം വിവാഹങ്ങളിൽ അടുക്കള ഭാഗത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്, ഇപ്പോഴും അതിൽ മാറ്റം ഒന്നുമില്ല; നിഖില വിമൽ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിഖില വിമൽ. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്.”തലേന്നത്തെ ചോറും മീൻകറിയുമാണ് നാട്ടിലെ കല്യാണം എന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത്. ഞാൻ മുസ്ലിം കല്യാണത്തിന് ഒക്കെ പോയിട്ടുള്ളത് കോളേജിൽ പഠിക്കുന്ന സമയത്താണ്.

കണ്ണൂരിലെ മുസ്ലിം കല്യാണത്തിന് ഒക്കെ സ്ത്രീകളെ ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത് അടുക്കള ഭാഗത്താണ്. അതിൽ വലിയ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടില്ല. പെണ്ണിൻറെ വീട്ടിൽ വന്നതാണ് ആണുങ്ങൾ താമസിക്കുന്നത്. പുതിയാപ്ല എന്നാണ് അവരെ വിളിക്കാറുള്ളത്. അവർ മരിക്കുന്നതുവരെ പുതിയാപ്ലമാരായിരിക്കും.”-നിഖില പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അയൽവാശിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. നവാഗതനായ ഇർഷാദ് പരാതിയാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്ലിൻ തുടങ്ങിയ വമ്പൻ താര നിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തല്ലുമാല എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ശേഷം ആഷിക് ഉസ്മാൻ ബാനർ നിർമ്മിക്കുന്ന സിനിമ കൂടിയാണ് അയൽവാശി.എന്തുതന്നെയായാലും താരത്തിന്റെ ഈ പ്രസ്താവന വലിയ രീതിയിലുള്ള ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.

Articles You May Like

x