ഒടുവിൽ തൻറെ രാഷ്ട്രീയം വെളിപ്പെടുത്തി അഹാന കൃഷ്ണ, ഞങ്ങൾക്ക് ഇത് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് പ്രേക്ഷകർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ നടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ.

 

 

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തൻറെ അച്ഛനായ കൃഷ്ണകുമാറിന്റെ രാഷ്ട്രീയം അദ്ദേഹത്തിൻറെ മാത്രം ചോയ്സ് ആണെന്നും അത് തന്നെ ബാധിക്കാറില്ല എന്നുമാണ് അഹാന കൃഷ്ണ തുറന്നു പറഞ്ഞിരിക്കുന്നത്.”അച്ഛൻ പൊളിറ്റിക്കൽ ആക്ടീവ് ആണെങ്കിൽ സമ്പൂർണ്ണമായും അത് അദ്ദേഹത്തിൻറെ ചോയിസ് ആണ്. അവരോട് ഞാൻ സിനിമ ചെയ്തോട്ടെ എന്ന് ചോദിക്കാറില്ല. ഇത് എൻറെ ജീവിതം.

അച്ഛൻറെ ജീവിതത്തിൽ അദ്ദേഹം എന്തു ചെയ്യുന്നു? എന്ത് പറയുന്നു? എന്ത് വിശ്വസിക്കുന്നു എന്നുള്ളത് ഒരിക്കലും എന്നെ ബാധിക്കേണ്ട ആവശ്യമില്ല. അച്ഛൻ വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു. അതിൻറെ അടിസ്ഥാനത്തിൽ എന്നെ വിലയിരുത്തില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കൃഷ്ണകുമാറും അഹാനയും വേറെ വ്യക്തികളാണ്. ഒരു വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. ഒത്തിരി കാര്യങ്ങൾ ഞങ്ങൾ വിശ്വസിക്കുന്നുണ്ടാകും. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. എന്നുവച്ച് ഒരാൾ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തിൽ ഒരു ഭാഗത്തും വരാൻ പാടില്ല. ഞങ്ങൾ മക്കൾ രാഷ്ട്രീയത്തിൽ വലിയ അവബോധമുള്ള അവരൊന്നും അല്ല. ഞങ്ങളുടെ ഇഷ്ട വിഷയങ്ങൾ വേറെ പലതും ആണ്. എനിക്ക് രാഷ്ട്രീയത്തിൽ ശക്തമായ നിലപാടുകൾ ഒന്നുമില്ല. യുക്തിപരമായ തീരുമാനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ആളാണ് ഞാൻ. മനുഷ്യത്വത്തിലും സമത്വത്തിലും വിശ്വസിക്കുന്നു. എൻറെ രാഷ്ട്രീയം ഇതൊക്കെയാണ്.”-താരം പറഞ്ഞു.

Articles You May Like

x