1500 കമന്റുകൾ അതിൽ ഉണ്ടായിരുന്നു, അത് മുഴുവൻ തെറിയായിരുന്നു, അത് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നിയിട്ടുണ്ട്; താൻ നേരിട്ട് ദുരനുഭവം വെളിപ്പെടുത്തി അഹാന കൃഷ്ണ!

മലയാളികളുടെ പ്രിയപ്പെട്ട യുവ നടിയാണ് അഹാന കൃഷ്ണ. ഒരുപാട് കാലമായി മലയാളം ഇൻഡസ്ട്രിയൽ സജീവമാണെങ്കിലും അത്ര അധികം സിനിമകളിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. വളരെ കുറച്ച് സിനിമകളിൽ നിന്നും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അഹാന കൃഷ്ണ. താരത്തിൻറെ അഭിനയ മികവ് തന്നെയാണ് അതിന് കാരണം. അത്രയ്ക്കും മികച്ച രീതിയിൽ ആണ് താരം ഓരോ കഥാപാത്രങ്ങളും ഏറ്റെടുക്കുന്നത്. അത് അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ഫോട്ടോസുകൾക്കും വീഡിയോസുകൾക്കും ഉള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ വാക്കുകളാണ്. എപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള താരമാണ് അഹാന. പലപ്പോഴും ശക്തമായ മറുപടിയും താരം നൽകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ തനിക്ക് ഉണ്ടായ ഒരു അനുഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.”ലൂക്കയിലെ പാട്ട് ഇറങ്ങിയപ്പോൾ അതിൽ ഏകദേശം 1500 കമന്റുകൾ ഉണ്ടായിരുന്നു. അന്ന് സ്റ്റാർ ടോവിനോയാണ്. പക്ഷേ കമന്റ് ബോക്സ് കണ്ടാൽ തോന്നും സ്റ്റാർ ഞാനാണെന്ന്.

കമൻറ് ബോക്സ് മുഴുവൻ എന്നെ കുറിച്ചായിരുന്നു. പക്ഷേ അതെല്ലാം തെറിയായിരുന്നു. സ്വാഭാവികമായും കമന്റുകൾ കണ്ട് അന്നൊക്കെ വളരെയധികം വിഷമമായിട്ടുണ്ട്. മെൻറാലിറ്റി എന്ന് പറയുന്ന ഒന്നുമുണ്ടല്ലോ. അതായത് 10 പേര് ഒരു കാര്യം പറഞ്ഞാൽ ഒരു 20 പേർക്ക് കൂടെ അത് പറയാനുള്ള ഒരു മെന്റാലിറ്റി ഉണ്ടാവുമല്ലോ.”-താരം പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്. അതേസമയം താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് അടി. ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്. സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Articles You May Like

x