അമൃത സുരേഷിന്റെ മകൾ മരിച്ചു!മരണവാർത്ത ഇങ്ങനെ പ്രചരിപ്പിക്കുന്നത് അപലനിയം; അഭിരാമി സുരേഷ്

ഐഡിയ സ്റ്റാർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് സുപരിചിതയായ താരമാണ് അമൃത സുരേഷ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞ അമൃതയുടെ ജീവിതം എന്നും സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ച ചെയ്യപ്പെടാറുണ്ട്.ഓണ് സ്ക്രീനിലും ഓഫ് സ്ക്രീനിലും വലിയ വിവാദങ്ങളാണ് പലപ്പോഴും താരത്തിന്റെ പേരിൽ ഉയർന്ന് വരുന്നത്. എന്നാൽ അമൃത ഒന്നിനെതിരെയും പ്രതികരിക്കാറില്ല. അതേസമയം അമൃതയ്ക്കെതിരെയും കുടുംബത്തിനെതിരെയും വരുന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് സഹോദരി അഭിരാമി രംഗത്തെത്താറുണ്ട്. അമൃതയും ബാലയും തമ്മിലുള്ള വിവാഹബന്ധം വേർപ്പെട്ടപ്പോഴും ഗോപി സുന്ദറുമായി അമൃത വിവാഹം കഴിച്ചപ്പോഴും ഒക്കെ അമൃതയ്ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് അഭിരാമിയാണ് രംഗത്ത് എത്തിയത്

അമൃതയെ പോലെ തന്നെ അഭിരാമിയും ഗായിക എന്ന നിലയിലുള്ള തന്റെ സ്ഥാനം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ സഹോദരിമാർ ഇരുവരും ചേർന്ന് അമൃതംഗമയ എന്ന മ്യൂസിക്കൽ ബാൻഡ് ആയി സംഗീത ലോകത്ത് സജീവമായി ഇടപെട്ടു കൊണ്ടിരിക്കുകയാണ്. അമൃതിയുടെ മകൾ അവന്തിക എന്ന പാപ്പു അഭിരാമിക്ക് ഏറെ പ്രിയപ്പെട്ടവൾ ആണ്. ഇപ്പോൾ പാപ്പുവിനെതിരെ ഉണ്ടായ ഒരു വാർത്തക്കെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഭിരാമി. മറ്റൊരു ഭാഷയിലുള്ള അമൃതയുടെ മകൾ മരിച്ചു എന്ന വാർത്തയ്ക്ക് മലയാളത്തിലെ ഒരു യൂട്യൂബ് ചാനൽ നൽകിയത് തൻറെ സഹോദരിയുടെയും പാപ്പുവിന്റെയും ചിത്രമായിരുന്നു. അമൃതയും മറ്റു പല പ്രശസ്ത താരങ്ങളും കരയുന്ന ചിത്രമായിരുന്നു തമ്പായി കൊടുത്തത്. മരണവാർത്തകൾ പോലും ഇത്തരത്തിൽ വളച്ചൊടിക്കുന്നത് വളരെയധികം അപലനീയമായ കാര്യമാണ്.

മുൻപ് മറ്റൊരു താരം മരിച്ചപ്പോൾ മുകേഷ് കരഞ്ഞു കൊണ്ടിരിക്കുന്ന ചിത്രം ഇതേ യൂട്യൂബ് ചാനലിൽ തന്നെ കാണുവാൻ ഇടയായി. അതുകൊണ്ടുതന്നെ ഇത് യൂട്യൂബ് ചാനലിന്റെ സ്ഥിരം പരിപാടിയാണെന്ന് വ്യക്തമായി എന്നും അഭിരാമി വ്യക്തമാക്കുകയുണ്ടായി. ഇത്തരത്തിൽ മോശം വാർത്തകൾ പ്രചരിപ്പിക്കുന്നത് ആത്മഹത്യയിലേക്ക് പോലും ആളുകളെ നയിച്ചേക്കാം. അതുകൊണ്ടുതന്നെ കുറച്ചെങ്കിലും മാന്യമായി പെരുമാറുക എന്നാണ് അഭിരാമി തൻറെ ഏറ്റവും പുതിയ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. അഭിരാമിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

Articles You May Like

x