ബാലച്ചേട്ടന്റെ ഒന്നും എനിക്ക് വേണ്ട, ഒന്നും എടുക്കാൻ താൽപര്യമില്ല, അമൃത ചേച്ചിയിൽ നിന്നും വിൽ പവർ എടുക്കും: അഭിരാമി സുരേഷ്

ഗായിക അമൃത സുരേഷിന്റെ അനുജത്തിണ് അഭിരാമി. ഇരുവരും ചേർന്ന് നടത്തുന്ന സം​ഗീത പരിപാടികൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ പ്രതികരണവുമായി അഭിരാമി രം​ഗത്തെത്തിയിരുന്നു. ഇപ്പോളിതാ പുതിയ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കിടുകയാണ് അഭിരാമി.

ചെറിയ ഒരുബോധം വന്നപ്പോൾ മുതൽ അഭിനയിക്കാൻ ആയിരുന്നു ഏറ്റവും വലിയ താത്പര്യം. എന്നാൽ പേഴ്സണൽ റീസൺസ് കൊണ്ടൊക്കെ എനിക്ക് ഇൻഡസ്ട്രി ശരിയായില്ല. അതിനുശേഷം നല്ല ഒരു കഥാപത്രം എന്നെ തേടിവന്നില്ല എന്നുള്ളതും അഭിനയം നിർത്താൻ മറ്റൊരു കാരണമാണ്. നല്ലൊരു കഥാപാത്രം വന്നാൽ ഉറപ്പായും ഞാൻ അത് ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.

എനിക്ക് ദയ ചേച്ചിയുടെ കാര്യത്തിൽ മാത്രമല്ല, എല്ലാവരോടും പറയാൻ ഉള്ളത് ഒരാൾക്കും ഒരാളെയും ജഡ്ജ് ചെയ്യാൻ ആകില്ല എന്നതാണ്. അല്ലെങ്കിൽ നമ്മൾ ഒരു കാര്യത്തിൽ അത്രയും എക്സ്പേർട്ട് ആണെങ്കിൽ മാത്രമാണ് ഒരാളെ നമുക്ക് ജഡ്ജ് ചെയ്യാൻ ആകുന്നത്. എല്ലാ കാര്യത്തിലും ഒരു നെഗറ്റീവ് സൈഡ് ഉണ്ടാകും. പിന്നെ ലൈം ലൈറ്റിൽ നിൽകുമ്പോൾ ഇത്തരം കാര്യങ്ങൾ ഫേസ് ചെയ്യേണ്ടതായി വരും എന്നറിയാം എങ്കിലും ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾക്ക് മാത്രമാണ് പ്രതികരിക്കുക.

ഫുഡി ആയതുകൊണ്ട് മാത്രമല്ല, ഫുഡ് ബിസിനസിലേക്ക് ഇറങ്ങിവന്നത്. നമ്മുടെ സ്നേഹവും, ക്രിയേറ്റിവിറ്റിയും, ആർട്ടും എല്ലാം ചേർക്കാൻ പറ്റിയ ഏരിയ ആണ് കുക്കിങ്. ഞാൻ കുക്ക് ചെയ്യുന്ന ആളാണ്. ഒരുപാട് ആളുകളുമായിനമുക്ക് ഇടപെടാൻ ആകും. പിന്നെ നമുക്കും ഫിനാൻഷ്യൽ ആയി സ്റ്റേബിൾ ആകാൻ ആകുമെന്നുള്ളതും ഈ ഒരു മേഖലയിലേക്ക് എത്താൻ കാരണമായി. ഇപ്പോൾ എല്ലാം കൊണ്ടും സെറ്റ് ആയപ്പോൾ ഈ ഒരു ഉട്ടോപ്യൻ കഫേയിലേക്ക് എത്തി.

നമുക്ക് ഒരാളിൽ നിന്നും എന്തെങ്കിലും എടുക്കാൻ ആയാൽ അമൃത ചേച്ചിയിൽ നിന്നും എന്തെടുക്കും എന്ന് ചോദിക്കുമ്പോൾ ചേച്ചിയുടെ വിൽ പവർ, ഒന്നിലും തകർക്കാൻ ആകാത്ത ആ മനക്കട്ടി തന്നെ ഞാൻ ഇങ്ങെടുക്കും എന്നാണ് അഭിരാമി പറഞ്ഞത്. ബാലചേട്ടനിൽ നിന്നും എന്തെടുക്കും എന്ന് ചോദിക്കുമ്പോൾ എനിക്ക് ഒന്നും വേണ്ട ബാലചേട്ടനിൽ നിന്നും ഒന്നും എടുക്കാൻ താത്പര്യമില്ല എന്ന മറുപടിയും താരം നൽകുന്നു.

Articles You May Like

x