കോടികൾ ആസ്തി , അത്യാഡംബരപൂർണമായി നടത്തേണ്ട വിവാഹം , എന്നിട്ടും പ്രിയ നടൻ മമ്മൂട്ടി അനന്തരവളുടെ വിവാഹം നടത്തിയത് എങ്ങനെയാണെന്ന് കണ്ടോ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ ആണ് മമ്മൂട്ടി. നിരവധി ആരാധകരെ ഇന്നും സ്വന്തമാക്കി യുവതാരനിരയേക്കാൾ കൂടുതൽ പ്രൗഡിയോടെ മുൻപോട്ട് പോവുകയാണ് മമ്മൂട്ടി. ഏറ്റവും പുതുതായി പുറത്തിറങ്ങിയ റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടെ മികച്ച ചിത്രമായി നിലനിൽക്കുന്നത്. ലിജോ ജോസ് പല്ലിശേരി ഒരുക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും ഉടനെ തന്നെ റിലീസിന് എത്തുന്ന ചിത്രമാണ്. റോഷാക്ക് എന്ന ചിത്രത്തിന്റെ വിജയ് നിറവിലാണ് നിലവിൽ മമ്മൂട്ടി. റോഷാക്ക് പോലെ ഒരു ചിത്രം മലയാളത്തിൽ ഇതുവരെ വന്നിട്ടില്ല എന്ന് ചിത്രം കണ്ടവരെല്ലാം ഒരേപോലെ പറയുന്നു. റോഷാക്ക് എന്ന ചിത്രത്തിന്റെ പ്രത്യേകത ഹോളിവുഡ് ശൈലിയിലാണ് ചിത്രം എത്തിയിരിക്കുന്നത് എന്നത് തന്നെയാണ്. ഒരു സാധാ ക്ലീഷേ പ്രതികാര കഥയെ വേറൊരു ലേബലിൽ ആക്കിയത് ചിത്രമെടുത്ത രീതി തന്നെയാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വളരെ മികച്ച രീതിയിലുള്ള പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ തന്നെ വളരെയധികം മാറ്റങ്ങൾ സൃഷ്ടിച്ച ഒരു ചിത്രമായിരിക്കും റോഷാക്ക് എന്നും ചിത്രം കണ്ടവരെല്ലാം പറയുന്നുണ്ട്. ചിത്രത്തിന്റെ നിറവിൽ നിൽക്കുന്ന സമയത്ത് മമ്മൂട്ടിയുടെ അഭിമുഖങ്ങളും ചിത്രങ്ങളുമൊക്കെ തന്നെ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ മമ്മൂട്ടിയുടെ കുടുംബത്തിലെ ഒരു വിശേഷമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരന്റെ മകന്റെ വിവാഹ ചടങ്ങുകൾ ആണ്. ഈ ചടങ്ങുകളിൽ മമ്മൂട്ടിയും സഹോദരങ്ങളും എല്ലാം തന്നെ എത്തിയിട്ടുണ്ടായിരുന്നു. വലിയ ആഘോഷത്തോടെ നടക്കേണ്ടിയിരുന്ന ഒരു വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കോടികളുടെ ആസ്തി ഉണ്ടെങ്കിലും എങ്ങനെ വേണമെങ്കിലും ആഡംബരപൂർണമായി നടത്താമായിരുന്നുവെങ്കിലും വളരെ ലളിതമായ വിവാഹ ചടങ്ങുകൾ ആണ് കാണാൻ സാധിച്ചത്. വധു എത്തിയത് പോലും ഒരു സാധാരണ ചുരിദാറും അണിഞ്ഞുകൊണ്ട് ആയിരുന്നു. എത്ര ആഡംബരമായി നടത്താവുന്ന ഒരു ചടങ്ങായിരുന്നു ഇതെന്നും അതിനുള്ള ആസ്തി അവർക്ക് ഉണ്ടായിരുന്നല്ലോ, എന്നിട്ടും ഇത്തരത്തിൽ വളരെ ലളിതമായ രീതിയിൽ ഈ ചടങ്ങ് നടത്തിയത് ചിന്തിക്കേണ്ട കാര്യമാണ് എന്നുമൊക്കെയാണ് ചിത്രങ്ങൾ കണ്ട് ഓരോരുത്തരും പറയുന്നത്. മമ്മൂട്ടിക്ക് ആഡംബരത്തോടെ താല്പര്യമില്ല എന്ന് പണ്ടുമുതലേ മനസ്സിലാക്കിയ കാര്യമാണ് ആളുകൾ. ദുൽഖർ സൽമാന്റെ വിവാഹം പോലും വളരെ ലളിതമായ രീതിയിൽ ആയിരുന്നു മമ്മൂട്ടി നടത്തിയത്.

മുണ്ടും ഷർട്ടും ഒക്കെയണിഞ്ഞു തനി നാടൻ ലുക്കിലാണ് വിവാഹ ചടങ്ങുകളിൽ മമ്മൂട്ടി പങ്കെടുത്തത്. ഒലിവ് ഗ്രീൻ നിറത്തിലുള്ള ഷർട്ട് ആയിരുന്നു മമ്മൂട്ടി അണിഞ്ഞിരുന്നത്. ദുൽഖർ സൽമാനെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ഈ വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലാകുന്നത്. പെൺകുട്ടി ഒരു കഴുത്ത് നിറഞ്ഞ നെകലേസ്സും കമ്മലും നെറ്റിചുട്ടിയും മാത്രമാണ് അണിഞ്ഞത്. അല്ലാതെ ആഭരണങ്ങളുടെ വലിയ നിര ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Articles You May Like

x