Entertainment

വാമികയ്ക്ക് കുഞ്ഞനുജൻ, വിരാട് കോഹ്ലിക്കും അനുഷ്‌ക ശർമ്മയ്ക്കും ആൺകുഞ്ഞ് പിറന്നു

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയ്ക്കും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കുംരണ്ടാമത്തെ കുഞ്ഞ് ജനിച്ചു. ഫെബ്രുവരി 15ന് ആൺകുഞ്ഞ് ജനിച്ചതായി വിരാടും അനുഷ്‌കയും ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഫിസിക്കൽ ബോഡി (ഭൗതിക ശരീരം) എന്നർത്ഥം വരുന്ന ‘കായ’ എന്ന ഹിന്ദി വാക്കിൽ നിന്നാണ് അകായ് എന്ന പേരുണ്ടായത്.

വിരാടിന്റേയും അനുഷ്‌കയുടേയും പോസ്റ്റ് ഇങ്ങനെ:

‘വളരെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും, ഫെബ്രുവരി 15 ന്, വാമികയുടെ കുഞ്ഞ് സഹോദരൻ, ഞങ്ങളുടെ കുഞ്ഞ് അകായെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതായി എല്ലാവരേയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്! ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത്, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾക്കുണ്ടാകണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സ്‌നേഹവും നന്ദിയും, വിരാട് & അനുഷ്‌ക

രൺവീർ സിംഗ്, വാണി കപൂർ തുടങ്ങി നിരവധി താരങ്ങളും ആരാധകരും പോസ്റ്റിൽ താരങ്ങൾക്ക് അഭിനന്ദനം അറിയിച്ചു. അനുഷ്‌ക ശർമ്മ ഗർഭിണിയാണെന്ന വിവരം ആരാധകരിൽ നിന്ന് മറച്ചുവച്ച് സർപ്രൈസായാണ് താരങ്ങൾ കുഞ്ഞ് ജനിച്ചകാര്യം ആരാധകരെ അറിയിച്ചത്.

വർഷങ്ങളായുള്ള പ്രണയത്തിനു ശേഷം 2017ലാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്. 2021 ജനുവരിയിലാണ് മകൾ വാമികയെ ദമ്പതികൾ സ്വാഗതം ചെയ്തത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago