Entertainment

ബാലയുടെ ആരോപണങ്ങൾക്ക് തകർപ്പൻ മറുപടി നൽകി അമൃത സുരേഷ് ; ഇതൊരൽപ്പം കൂടിപ്പോയില്ലേ എന്ന് ആരാധകർ

അഭിപ്രായ സ്വാതന്ത്ര്യത്തിനും, ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി പുതിയ കാലഘട്ടത്തിൽ മിക്ക ആളുകളും തെരെഞ്ഞെടുത്തിരിക്കുന്ന വഴി സമൂഹ മാധ്യമങ്ങളാണ്. എന്നാൽ കുടുംബത്തിനും, വ്യക്തികൾക്കും ഇടയിൽ ഒതുങ്ങേണ്ട പല കാര്യങ്ങളും എന്തും വിളിച്ച് പറയാമെന്ന സ്വാതന്ത്രത്തിൽ സോഷ്യൽ മീഡിയയിൽ വിളിച്ച് പറയുന്നവരും ഇന്ന് വിരളമല്ല. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇടക്കലാത്ത് ചർച്ച ചെയ്ത രണ്ട് വ്യക്തികളാണ് ഗായിക അമൃത സുരേഷും, സംഗീത സംവിധയകൻ ഗോപി സുന്ദറും. രണ്ട് വ്യക്തികൾ എന്ന നിലയ്ക്ക് ഇരുവർക്കും അവരുടേതായ ഇഷ്ടങ്ങളും, താൽപര്യങ്ങളും ഉണ്ട്. അത് തീർത്തും പേഴ്സണൽ കാര്യങ്ങൾ മാത്രമാണ്. എനാൽ പലപ്പോഴും ഇരുവരെയും അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ച് ഇഴച്ച് പ്രകോപിതരാക്കാനുള്ള ശ്രമം സമൂഹ മാധ്യമങ്ങളിൽ കണ്ടുവരാറുണ്ട്.

ഇപ്പോഴിതാ അമൃത സുരേഷിൻ്റെ മുൻ ഭർത്താവും,നടനുമായ ബാല ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് അമൃത. കഴിഞ്ഞ ദിവസം ഒരു മുഖ്യധാരാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാല പലപ്പോഴായി പേരെടുത്ത് പറയാതെ അമൃതയെ വിമർശിക്കുകയായിരുന്നു. തൻ്റെ പുതിയ ജീവിതത്തെ സംബന്ധിച്ചും,ആദ്യ വിവാഹവും, ജീവിതവും സമാധാനപരമായ രീതിയിൽ അല്ലെന്നുമാണ് ബാല പറഞ്ഞത്. ബാലയുടെ വിമർശനങ്ങൾക്ക് അമൃത നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

അമൃതയുടെ വാക്കുകൾ …

“നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും,സത്യവും പറയല്ലെന്നും നിങ്ങളെ മോശക്കാരാക്കി കാണിക്കുകയും, അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ” എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ തൻ്റെ സ്റ്റോറിയായി ഷെയർ ചെയ്‌തിരിക്കുന്നത്‌.

സംഗീത സംവിധായകന്‍ ഗോപി സുന്ദറും, അമൃതയും പ്രണയത്തിലാണെന്ന് ഇരുവരും പരസ്യമാക്കിയതിന് പിന്നാലെ പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലയോട് പ്രതികരണം ചോദിച്ചപ്പോള്‍ ‘അത് അവരുടെ ജീവിതമാണ്, അതില്‍ അഭിപ്രായം പറയാനുള്ള അവകാശം തനിയ്ക്കില്ല. താൻ മാന്യമായി വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു എന്നായിരുന്നു എന്നൊക്കെയായിരുന്നു താരത്തിൻ്റെ പ്രതികരണം.  ഈ രീതിയിലുള്ള സംസാരങ്ങളിലൂടെ അമൃതയ്ക്ക് നേരെ മുൻപും ബാല തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

മകളെ കാണാന്‍ അമൃത അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് എന്ന് അമൃതയുമായി സംസാരിച്ച് ഫോണ്‍ കോളിൻ്റെ ശബ്ദരേഖ പുറത്ത് വിടുകയായിരുന്നു. എന്നാൽ ഈ സംഭവത്തിന് പിന്നാലെ അമൃത രംഗത്ത് വന്നതോടെയാണ് സത്യാവസ്ഥ പുറത്ത് വന്നത്. അമൃതയുമായുള്ള സംഭാഷണത്തിലെ പകുതി ഭാഗവും കട്ട് ചെയ്തുകൊണ്ടാണ് ബാല ഓഡിയോ പുറത്ത് വിട്ടിരുന്നത്.  അമൃത പങ്കുവെച്ച പോസ്റ്റിന് നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. കഴിഞ്ഞ കാര്യങ്ങളെ വിട്ടേക്കൂ, എന്താണോ പ്രെസന്റ് അത് ആസ്വാദിക്കാൻ തയ്യറാകൂ തുടങ്ങി നിരവധി കമെന്റുകളാണ് വന്നത്. പലപ്പോഴും ബാല പറയുന്ന അമൃതയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും മറുപടി നൽകി അമൃത രംഗത്തെത്താറില്ല എന്നതും ശ്രദ്ധേയമാണ്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

3 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago