ഏട്ടന്‍ ഹീറോയിന്റെ കൂടെ ക്ലോസ് ആയിട്ട് അഭിനയിക്കുമ്പോൾ വിഷമം വരും, എത്രയൊക്കെ ആയാലും എന്റെ ഭർത്താവ് അല്ലേ: തുറന്ന് പറഞ്ഞ് മൃദുല

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്. അടുത്തിടെയാണ് മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണയെന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. മൃദുലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.

അതേസമയം താൻ ഭയങ്കര പൊസസീവ് ആയ ഭാര്യയാണെന്ന് പറയുകയാണ് മൃദുല. ഞങ്ങൾ രണ്ടുപേരും ആക്ടേഴ്‌സ് ആണ്. ഞങ്ങളുടെ പ്രൊഫഷൻ അഭിനയമാണ് അതൊക്കെ എനിക്കറിയാം. എങ്കിലും ഏട്ടൻ ഏതെങ്കിലും ഒരു ഹീറോയിന്റെ കൂടെ കൂടുതൽ ക്ലോസ് ആയിട്ട് അഭിനയിക്കുന്ന കാണുമ്പോൾ ഉള്ളിൽ എന്തോ ഒരു വിഷമം വരും, എത്രയൊക്കെ ആയാലും എന്റെ ഭർത്താവ് അല്ലേ.

അതിനുശേഷം ഫോൺ വിളിച്ചു പറയും ക്യാമറയുടെ മുൻപിൽ അഭിനയം ഒക്കെ ഓക്കെയാണ് അതിനുശേഷം കൂടുതൽ അടുപ്പവും സംസാരവും ഒന്നും വേണ്ടാന്ന്. ക്യാമറയുടെ മുൻപിൽ എന്ത് വേണമെങ്കിലും കാണിക്കാം എന്നുള്ളത് ഫ്രീഡവും അതിനുശേഷം ഉള്ളത് പൊസസീവ്‌നെസുമാണ മൃദുല പറഞ്ഞു.

Articles You May Like

x