യുവയുടെ ഗേള്‍ഫ്രണ്ടിനെക്കണ്ട് അമ്പരന്ന് മൃദുല;ഇതോണോ ഏട്ടന്റെ വണ്‍സൈഡ് ലവ് എന്ന് യുവയോട് മൃദുല

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. വിവാഹ ശേഷമുള്ള രസകരമായ ഓരോ നിമിഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.2021 ജൂലൈയിൽ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൃദുലയും യുവ കൃഷ്ണയും തമ്മിലുള്ള വിവാഹം.പിറക്കാന്‍ പോകുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും ഇപ്പോള്‍. മഞ്ഞില്‍ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിലാണ് യുവ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കല്യാണ സൗഗന്ധികം. കൃഷ്ണ തുളസി, തുമ്പപ്പൂ തുടങ്ങിയ പരമ്പരകളിലൂടെ സുപരിചിതയാണ് മൃദുല. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് ഗെയിം ഷോയിലും മൃദുലയും യുവയും സാനിധ്യമറിയിച്ചിട്ടുണ്ട്.അടുത്തിടെയാണ് മൃദുല ഗര്‍ഭിണി ആയതിനെത്തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്.”ഏട്ടന്റെ ഗേള്‍ഫ്രണ്ടിനെ കണ്ട് ഞെട്ടി” എന്ന തലക്കെട്ടോടെ ഇവര്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഓസ്‌ട്രേലിയക്കാരിക്ക് എന്നോട് വണ്‍സൈഡ് ലവുണ്ടായിരുന്നു. അവിടെ പിഎച്ച് ഡി ചെയ്യുകയാണ്. ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഒന്ന് കാണണമെന്ന് പറഞ്ഞിരുന്നു. അതാണ് ഞാന്‍ വിളിച്ചോണ്ടുവന്നതെന്നും യുവ മൃദുലയോട് പറഞ്ഞത്. താടിയും മുടിയും ഷേപ്പ് ചെയ്ത് പോവാമെന്ന് പറഞ്ഞയാളാണ് പഴയ കാമുകിയേയും വിളിച്ചോണ്ട് വന്നതെന്നായിരുന്നു മൃദുല പറഞ്ഞത്.നേരത്തെ കുഞ്ഞൂട്ടനൊരു ചിട്ടി ബേബിയെ ഗിഫ്റ്റ് ചെയ്തിരുന്നു. ഗര്‍ഭിണിയായതിനാല്‍ പുള്ളിക്കാരി ഇപ്പോള്‍ വീട്ടിലാണ്. വെറുതെയിരിക്കുമ്പോള്‍ കൂട്ടിനായി എന്റെ ഗേള്‍ഫ്രണ്ടിനെ നല്‍കുകയാണ് ഞാന്‍. ഫെനിയെന്നാണ് പേര്. എന്നോട് പ്രണയമുള്ള ഒരാള്‍ വന്നിട്ടുണ്ട്. പുള്ളിക്കാരി താഴെയാണെന്നും നിന്നോട് പറഞ്ഞതിന് ശേഷം ഇങ്ങോട്ടേക്ക് കൊണ്ടുവരാമെന്നാണ് കരുതിയതെന്നും യുവ പറഞ്ഞിരുന്നു.

ഇതുവരെ പുള്ളിക്കാരിയെ കണ്ടിട്ടില്ല, ഇങ്ങനെയൊരു പേരും കേട്ടിട്ടില്ലെന്നും മൃദുല പറഞ്ഞിരുന്നു. ഇതാണോ ഏട്ടന്‍ പറഞ്ഞ ഏട്ടന്റെ വണ്‍സൈഡ് ലവ് എന്നായിരുന്നു മൃദുലയോട് ചോദിച്ചത്. മേടിച്ച സമയത്ത് എനിക്ക് മനസിലൊരു പേര് തോന്നി. അതാണ് ഫെനിയെന്നും യുവ പറഞ്ഞിരുന്നു. പെട്ടെന്ന് ഇണങ്ങുന്ന ബേര്‍ഡാണെന്നും യുവ മൃദുലയോട് പറഞ്ഞിരുന്നു. കണ്ടപ്പോള്‍ പേടിയായെന്നായിരുന്നു മൃദുലയുടെ കമന്റ്.കുളുകുളു വരുന്നതിന് മുന്‍പ് കൊഞ്ചിക്കാനും ലാളിക്കാനുമായിട്ടുള്ള ഫ്രണ്ടാണ് ഫെനിയെന്നും യുവ പറഞ്ഞിരുന്നു. ഫെനിയേക്കാളും കൂടുതല്‍ പേടിയാണ് കുഞ്ഞൂട്ടനെന്നും യുവ പറഞ്ഞിരുന്നു.

ഏട്ടന്റെ ഗേള്‍ഫ്രണ്ടിനെ കണ്ട് ഞെട്ടിയെന്ന ക്യാപ്ഷനോടെയായിരുന്നു യുവയും മൃദുലയും പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്.നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

Articles You May Like

x