കുഞ്ഞു ഇപ്പോൾ ഞങ്ങളുടെ കൂടെയില്ല, കുഞ്ഞു എൻഐസിയുവിൽ ആണ് ; മൃദുലയുടെ പിറന്നാൾ ആഘോഷമാക്കിയതിന് പിന്നാലെ ദുഃഖ വാർത്ത പങ്കുവെച്ച് യുവ

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരങ്ങളാണ് യുവയും, മൃദലയും. തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും, വിശേഷങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ജീവിതത്തിൽ സന്തോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നതിനായി തങ്ങൾക്കിടയിലേയ്ക്ക് ഒരു കുഞ്ഞു അതിഥി വന്നതിന്റെ ആഹ്ലാദം ഇരുവരും പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ കൈ മൃദുലയയുടെ കൈയിൽ ചേർത്ത് വെച്ച് കൊണ്ട് മുഖം കാണിക്കാതെയായിരുന്നു ഇവർ ഒരു കുഞ്ഞു മാലാഖ തങ്ങളുടെ ജീവിതത്തിലേയ്ക്ക് എത്തിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

താനൊരു അമ്മയായ ദിവസം മൃദുല പങ്കുവെച്ച വാക്കുകൾ ഇങ്ങനെയായിരുന്നു – ‘‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.’’ നിരവധി ആളുകൾ മൃദുലയ്‌ക്കും, യുവയ്‌ക്കും ആശംസകളുമായി രംഗത്തെത്തിയിരുന്നു. മകളുടെ മുഖം ഇതുവരെയും ആരെയും കാണിച്ചിട്ടില്ലെങ്കിലും മകളുടെ വിശേഷങ്ങൾ ഇരുവരും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം മൃദുലയയുടെ പിറന്നാൾ ദിനം ആശുപത്രികിടക്കയിൽ വെച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ യുവ പങ്കുവെച്ചിരുന്നു.

‘കുഞ്ഞൂട്ടൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പിറന്നാൾ ആഘോഷം’ എന്ന ആമുഖത്തോടെയാണ് യുവ വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവെച്ച സമയത്ത് മകളെ മൃദുലയ്ക്ക് അരികിലായി കാണുന്നില്ലായിരുന്നു. മകൾ എവിടെപോയെന്ന ചോദ്യത്തിന് കുഞ്ഞാവ തങ്ങളുടെ അരികത്ത് ഇപ്പോൾ ഇല്ലെന്നും തുടർ പരിശോധനകളുടെ ഭാഗമായി എൻഐസിയുവിൽ ആണെന്നായിരുന്നു യുവ പിന്നീട് പറഞ്ഞത്.


ആശുപത്രിയിൽ കഴിയുന്ന സാഹചര്യമായതുകൊണ്ട് ഇത്തരത്തിലൊരു പിറന്നാൾ ആഘോഷം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മൃദുല തന്നെ പറയുന്നുണ്ട്. മൃദുലയ്ക്ക് തീർത്തും സർപ്രൈസായിരുന്നു ഈ പിറന്നാൾ ആഘോഷം. മൃദുലയുടെ തലയിൽ പിറന്നാൾ തൊപ്പി വെച്ചുകൊണ്ടാണ് യുവ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസ നേർന്നത്. മൃദുലയ്ക്ക് ഏറെ ഇഷ്ടപ്പെട്ട മധുര പലഹാരം യുവ നൽകുന്നതും വീഡിയോയിൽ കാണാം. മധുരം നൽകുക മാത്രമല്ല, ചെറിയൊരു സമ്മാനവും മൃദലയ്‌ക്കായി യുവ കരുതിയിരുന്നു. കല്ലുകൾ പതിപ്പിച്ച കമ്മലും, മാലയും, അതിനോടൊപ്പം ഒരു വളയും യുവ മൃദുലയ്ക്ക് സമ്മാനിച്ചു.

മൃദുലയുടെ കൈയിൽ വള അണിയിച്ച് കൊണ്ടായിരുന്നു യുവ സന്തോഷം പങ്കുവെച്ചത്. “ഇത് നിന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു പിറന്നാള്‍ ആയിരിക്കും എന്ന് എനിക്ക് അറിയാം…എന്റെ സ്‌നേഹമേ.. നിനക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു.. എന്നും സന്തോഷവതിയായും ആരോഗ്യവതിയായും ഇരിക്കൂ… എന്നാണ് മൃദുലയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ട് യുവകൃഷ്ണ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചിരുന്നത്. ആശുപത്രിയിൽ വെച്ചും തനിയ്ക്ക് ഇങ്ങനെയൊരു പിറന്നാൾ സർപ്രൈസ്‌ ഒരുക്കിയതിൽ യുവയോട് തൻ്റെ നന്ദി പ്രകടിപ്പിക്കുകയാണ് മൃദുല. മൃദുലയുടെ കവിളിൽ ചുംബനം നൽകി യുവയും, യുവയെ ചേർത്ത് പിടിച്ചു കൊണ്ട് ഇരിക്കുന്ന യുവയെയുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

Articles You May Like

x