ഭാര്യയുമായുള്ള ബന്ധം ഏതു നിമിഷവും മുറിച്ചുമാറ്റാം, ദാമ്പത്യ ജീവിതത്തെപ്പറ്റി മനസ്സ് തുറന്നു മമ്മൂട്ടി

സിനിമയിൽ നിന്ന് തന്നെ വിവാഹം കഴിച്ച നിരവധി താരങ്ങൾ ഉണ്ട്. എന്നാൽ പലരും ഒരു ഘട്ടം കഴിയുമ്പോൾ വേർപിരിയലിലേക്ക് എത്തുന്ന അവസ്ഥയാണ് നമ്മൾ കാണുന്നത്. ഒരേ മേഖലയിൽ നിന്ന് വിവാഹം കഴിച്ചാൽ ദാമ്പത്യജീവിതം അത്ര സുഖകരമായി പോകില്ല എന്നാണ് പല താരങ്ങളുടെയും ദാമ്പത്യജീവിതം മുൻനിർത്തി പ്രേക്ഷകർ പറയുന്നത്. തിരക്കുകളും പേരും പ്രശസ്തിയും ഉണ്ടാകുമ്പോൾ കുടുംബജീവിതത്തിന് വേണ്ട പ്രാധാന്യം നൽകാതെ വരുന്നതാണ് പല ബന്ധങ്ങളും വേർപിരിയലിന്റെ വക്കിലേക്ക് ചെന്നെത്തുന്നതിന് കാരണം. എന്നാൽ ഇക്കാര്യത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെയും താരരാജാവ് മോഹൻലാലിനെയും ഒക്കെ ആളുകൾ എന്നും മാതൃകയാക്കേണ്ട കാര്യം തന്നെയാണ്. എത്രയധികം തിരക്കുണ്ടെങ്കിലും കുടുംബബന്ധത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തികളാണ് ഇരുവരും

തിരക്കുകൾക്കിടയിലും കുടുംബ ജീവിതവുമായി ഭാര്യമാരുമായും സമയം ചെലവഴിക്കുവാൻ ഇരുവരും സമയം കണ്ടെത്താറുണ്ട്. പല ഘട്ടങ്ങളിലും പൊതുവേദികളിൽ അടക്കം ഈ ദമ്പതിമാരെ ഒരുമിച്ചാണ് എപ്പോഴും കാണാൻ കഴിയുന്നതും. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ ഭാര്യ സുപ്രിയയും പ്രേക്ഷകർക്ക് സുപരിചിതരാണ്. താരരാജാക്കന്മാരെ പോലെ തന്നെ ഇവർക്കും ഫാൻസ് ഏറെയാണ്. ഇരുവരും സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിൽ പോലും താരപത്നിമാർക്ക് ലഭിക്കുന്ന ബഹുമാനവും അംഗീകാരവും എടുത്തു പറയേണ്ട ഘടകങ്ങൾ തന്നെയാണ്. ഇപ്പോൾ ദാമ്പത്യ ജീവിതത്തെപ്പറ്റിയും ഭാര്യ ഭതൃ ബന്ധത്തെപ്പറ്റിയും മമ്മൂട്ടി പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുക്കുകയും അത് പ്രേക്ഷകർ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരുപാട് ബന്ധങ്ങൾ അയാൾ കൊണ്ടാവാം. മകനായും മകളായും മാതാപിതാക്കളായും ഒക്കെ ഒരു ബന്ധം ഒരു പുരുഷനെ സംബന്ധിച്ച് ഉണ്ടാകാം. അതിലൊന്നാണ് ഭാര്യയുമായുള്ള ബന്ധം. മറ്റൊരു ബന്ധവും വളരെ പെട്ടെന്ന് വേണ്ടെന്ന് വയ്ക്കുവാനും അറത്തുമുറിച്ച് കളയുവാനും കഴിയുന്നതല്ലെങ്കിലും ഭാര്യയുമായുള്ള ബന്ധം അങ്ങനെയല്ല. ഏത് ഘട്ടത്തിൽ വേണമെങ്കിലും വേണ്ടെന്നു വെക്കാൻ കഴിയുന്നതാണ്. അങ്ങനെ പലരും ചെയ്യുമ്പോൾ ചിന്തിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് നമ്മളെ സംബന്ധിച്ചുണ്ടാകുന്ന മറ്റു ബന്ധങ്ങളൊക്കെ ആരംഭിക്കുന്നത് ഭാര്യയിൽ നിന്നുള്ളതാണെന്ന്. ഭാര്യ ഭതൃ ബന്ധം എന്ന് പറയുന്നത് പവിത്രമായ ഒന്നാണ്. പരസ്പരം മനസ്സിലാക്കിയും സ്നേഹിച്ചും അത് ജീവിതാവസാനം വരെ മുന്നോട്ടു കൊണ്ടുപോവുകയാണ് വേണ്ടത് എന്നാണ് മമ്മൂട്ടി പറയുന്നത്.

Articles You May Like

x