Entertainment

ദേഷ്യം വന്നാൽ ബാലയ്ക്ക് ഭ്രാന്താണ്, എന്നെ പട്ടിയെപ്പോലെ തല്ലി, എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാമായിരുന്നു: ആറാട്ടണ്ണൻ

സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നേരത്തെ നടൻ ബാലയുമായുള്ള സന്തോഷ് വർക്കിയുടെ പ്രശ്നങ്ങളും പ്രശ്ന പരിഹാരങ്ങളും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ നടൻ ബാലയെക്കുറിച്ച്‌ സന്തോഷ് വർക്കി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ദേഷ്യം വന്നാൽ ബാലയ്ക്ക് ഭ്രാന്താണെന്നും തന്നെ പട്ടിയെ പോലെ തല്ലിയെന്നും സന്തോഷ് വർക്കി പറയുന്നു. ഒരു സമയത്ത് ബാലയുമായി നല്ല ബന്ധമായിരുന്നുവെന്നും പക്ഷേ ഇപ്പോൾ അത്ര ബന്ധത്തിൽ അല്ലെന്നും സന്തോഷ് വർക്കി പറയുന്നു. സാർക്ക് ലൈവിന് അനുവദിച്ച അഭിമുഖത്തിലാണ് സന്തോഷ് വർക്കി ബാലയുമായുള്ള ബന്ധത്തെ കുറിച്ചും മറ്റും പറയുന്നത്. ബാലയുടെ ജന്മദിനത്തിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ബാലയോട് ഇപ്പോൾ തനിക്ക് ദേഷ്യമില്ലെന്നും അഭിമുഖത്തിൽ സന്തോഷ് പറയുന്നു.

”ഒരു സമയത്ത് സഹോദരനെ പോലെയായിരുന്നു. അത് കഴിഞ്ഞ് ചില തെറ്റദ്ധാരണകൾ വന്നു. ഒരു തവണ എന്നെ ശാരീരികമായി ആക്രമിച്ചു. അതു കഴിഞ്ഞും ബന്ധം തുടർന്നെങ്കിലും ഇപ്പോൾ എന്തു സംഭവിച്ചുവെന്ന് അറിയില്ല”

ബാലയെ കുറിച്ച്‌ സന്തോഷ് വർക്കി പറയുന്നത് ഇങ്ങനെ. ”വളരെ ഇമോഷണലായ വ്യക്തിയാണ് ബാല. ഓരോ സമയത്തും ഓരോ മൂഡിലായിരിക്കും. സ്നേഹം വന്നാൽ ഭയങ്കര സ്നേഹവും വൈരാഗ്യമുണ്ടായാൽ ഭയങ്കര വൈരാഗ്യവുമുള്ള മനുഷ്യനാണ്. ഓരോ സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല”.

ബാലയ്ക്ക് എടുത്തു ചാട്ടമുണ്ടെന്നും പക്ഷേ അടിസ്ഥാനപരമായി പാവമാണെന്നും സന്തോഷ് വർക്കി പറയുന്നു. ”അവസാനം വീട്ടിൽ പോയപ്പോഴാണ് അടിച്ചത്. ആദ്യമൊക്കെ മര്യാദയ്ക്കാണ് സംസാരിച്ചത്. പിന്നീട് കിച്ചണിലേക്ക് വിളിച്ചിട്ടാണ് ഇടി തന്നത്. എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാമായിരുന്നു. പക്ഷെ ബന്ധം കണക്കിലെടുത്ത് ഞാൻ കേസ് കൊടുത്തില്ല”.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago