Entertainment

ലാലേട്ടന്റെ കട്ട ഫാനാണ്, അഭിനയം സൂപ്പറാണ്, മോഹൻലാലിനെ നേരിൽ തൊട്ടറിഞ്ഞ സന്തോഷത്തിൽ വിഷ്ണു

‘ലാലേട്ടന്റെ കട്ട ഫാനാണ്, അഭിനയം സൂപ്പറാണ്’, കൊല്ലം സ്വദേശി വിഷ്ണു ഇത് പറയുമ്പോൾ തന്റെ പ്രിയ നടനെ തൊട്ടറിയാൻ കഴിഞ്ഞതിന്റെ തികഞ്ഞ സന്തോഷത്തിലായിരുന്നു. കാഴ്ച്ച പരിമിതിയുള്ള കൊല്ലം സ്വദേശി വിഷ്ണു കടുത്ത മോഹൻലാൻ ആരാധകനാണ്. മോഹൻലാലിന്റെ സിനിമകൾ മാത്രമാണ് താൻ തിയേറ്ററിൽ പോയി കാണാറുള്ളതെന്നും ഒടിയൻ സിനിമയ്ക്ക് ശേഷം നേര് കാണാനാണ് തിയേറ്ററിൽ എത്തുന്നതെന്നും വിവരിക്കുന്ന വിഷ്ണുവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഈ വീഡിയോ കണ്ടതിനു പിന്നാലെയാണ് മോഹൻലാൽ വിഷ്ണുവിനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ നേരിന്റെ സക്സസ് സെലിബ്രേഷൻ വേളയിൽ വിഷ്ണുവിന് ക്ഷണം കിട്ടി. ലാലേട്ടനൊപ്പം സെൽഫിയെടുക്കണമെന്ന ആഗ്രഹവും ഇതിലൂടെ വിഷ്ണുവിന് സാധ്യമായി. നേരിലെ അഭിനയം മികച്ചതാണെന്നും ഇന്ത്യയിൽ ഇതുപോലെ അഭിനയിക്കുന്ന മറ്റൊരു നടൻ ഉണ്ടാവുമോ എന്ന് സംശയമാണെന്നും വിഷ്ണു പുഞ്ചിരിച്ചു പറയുമ്പോൾ മോഹൻ ലാൽ മാത്രമല്ല ഒപ്പമുള്ളവരെല്ലാം അതിശയംകൂറി.

സിദ്ദിഖിന്റെ അഭിനയത്തെപ്പറ്റിയും വിവരിക്കാൻ വിഷ്ണു മറന്നില്ല. മോഹൻലാലും വിഷ്ണുവും ചേർന്ന് കേക്ക് മുറിച്ചാണ് നേരിന്റെ വിജയം ആഘോഷമാക്കിയത്. ജീത്തു ജോസഫ്, സിദ്ദിഖ്, ജഗദീഷ്, ആന്റണി പെരുമ്പാവൂർ, ശാന്തി മായാദേവി, അനശ്വര രാജൻ എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago