ഇത്രവേഗം പോകുമെന്ന് കരുതിയില്ല, അഗാധമായ ദു:ഖമുണ്ട്: പ്രശസ്ത നാടകകൃത്ത് പ്രശാന്ത് നാരായണൻ്റെ വിയോഗത്തിൽ മോഹന്‍ലാല്‍

തിരുവനന്തപുരം: നാടക മേഖലയെപ്പറ്റി ആഴത്തിലുള്ള അറിവും വലിയ കാര്യങ്ങള്‍ ആലോചിക്കാനുള്ള ശേഷിയും പ്രശാന്തിനുണ്ടായിരുന്നു. ഈയടുത്ത ദിവസം എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്ന വേദിയില്‍ പ്രശാന്തിനെ കണ്ടിരുന്നു. ഇത്രവേഗം പോകുമെന്ന് കരുതിയില്ല അഗാധമായ ദു:ഖമുണ്ട് . പ്രശാന്ത് നാരായണന്റെ മരണത്തിൽ അനുശോചിച്ച് മോഹൻലാൽ.

ഛായാമുഖി’ എന്ന നാടകം അവതരിപ്പിച്ച കാലത്താണ് പ്രശാന്ത് നാരായണനെ ഞാന്‍ പരിചയപ്പെടുന്നതും കൂടുതല്‍ അടുക്കുന്നതും . പ്രശാന്താണ് അങ്ങനെയൊരു നാടകം സങ്കല്‍പ്പിച്ച് ഗംഭീര സംഭാഷണങ്ങളോടെ എഴുതിയത്. ഉടലിലും ഉയിരിലുമെല്ലാം നാടകം മാത്രമായി ജീവിക്കുന്ന പ്രശാന്തിനെ ഈ മേഖലയില്‍ ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ സാധ്യതയുള്ളയാളായിട്ടാണ് ഞാന്‍ കണ്ടത്. മോഹന്‍ലാൽ പറഞ്ഞു.

പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍ വ്യാഴാഴ്ചയാണ് അന്തരിച്ചത്. 51 വയസ് ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തുവച്ചാണ് മരണം. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധ നേടിയ വര്‍ക്ക്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ഇന്ത്യന്‍ നാടക രംഗത്തെ സജീവ സാന്നിധ്യമാണ്.

തിരുവനന്തപുരത്തെ വെള്ളായണിയില്‍ 1972 ജൂലൈ 16 നാണ് പ്രശാന്ത് നാരായണന്‍റെ ജനനം. കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരാണ് അച്ഛന്‍.

Articles You May Like

x