ആദ്യമായി ബിയർ ഒഴിച്ചു തന്നത് ലാലേട്ടൻ, ഇന്നും ആ സ്നേഹബന്ധം അതുപോലെ തുടരുന്നു: വിനീത്

നായക കഥാപാത്രവും വില്ലത്തരവും ഒക്കെ ഒരുപോലെ വഴങ്ങും എന്ന് ഇതിനോടകം തെളിയിച്ച താരമാണ് വിനീത്. അഭിനയം പോലെ തന്നെ നൃത്തത്തിനും ജീവിതത്തിൽ വലിയ ഒരു സ്ഥാനം നൽകിയ വിനീത് പാച്ചുവും അത്ഭുതവിളക്കും, ധൂമം തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ലാലേട്ടനും മമ്മൂക്കയും ഒപ്പം അഭിനയിക്കാൻ ആയത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായാണ് താൻ കരുതുന്നതെന്നും അടുത്തിടെ വിനീത് പറയുകയും ചെയ്തു. ജീവിതത്തിൽ ആദ്യമായി തനിക്ക് ബിയർ ഒഴിച്ചു തന്നത് മോഹൻലാൽ ആണെന്നാണ് വിനീത് പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇപ്രകാരം… ആദ്യമായി ബിയർ ഒഴിച്ചുതന്നത് ലാലേട്ടനാണ്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ സെറ്റിൽവെച്ച് ആയിരുന്നു അത്. ഷോട്ടിനുവേണ്ടി.

പത്മരാജൻ സാറിന് ഒറിജിനൽ റിയാക്ഷൻ വേണമായിരുന്നു. പെട്ടെന്ന് ഇവൻ ആദ്യമായി കഴിക്കുമ്പോൾ ഉള്ള റിയാക്ഷൻ വേണമായിരുന്നു. കമലദളത്തിൽ അഭിനയിക്കുമ്പോൾ പേടിയായിരുന്നു. ലാലേട്ടൻ ഒക്കെ അഭിനയിക്കുന്നത് നോക്കി നിന്നിട്ടുണ്ട്. ഗുരു കടാക്ഷം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. നമ്മളെ പഠിപ്പിച്ചവരുടെ ആശിർവാദം. അവരെ എപ്പോഴും മനസ്സിൽ ധ്യാനിച്ചാൽ അതൊരു പ്രോസസ് ആയിട്ട് നമ്മളറിയാതെ നമ്മളെ വളർത്തും. അത് എന്റെ അനുഭവമാണ്. ഗുരുവാണ് നമ്മളെ പഠിപ്പിക്കുന്നത്. അവരെ എപ്പോഴും ബഹുമാനത്തോടെ കാണണം. പഠിപ്പിച്ച ആൾക്കാരുടെ അനുഗ്രഹം ഒരു ശക്തി പോലെ നമുക്കൊപ്പം കാണും. അങ്ങനെയുള്ള ഒത്തിരി അനുഭവങ്ങൾ എനിക്കുണ്ട്. കിട്ടുന്ന ക്യാരക്ടർ അഭിനയത്തിലൂടെ അതായി മാറും

അങ്ങനെ എല്ലാത്തിനും റഫറൻസ് ഒന്നും വയ്ക്കില്ല. നമ്മുടെ ലുക്കും ആറ്റിറ്റ്യൂഡും ബോഡി ലാംഗ്വേജും ഒക്കെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ക്യാരക്ടറിനെ വേഷം ധരിച്ചാൽ തന്നെ പകുതി കാര്യം ഒക്കെയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അതനുസരിച്ച് നമ്മുടെ ബോഡി ലാംഗ്വേജ് മാറും. അഭിനയത്തിൽ ആഹാര്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഡാൻസ് കോസ്റ്റ്യും ഇട്ടാൽ എന്റെ ബോഡി ലാംഗ്വേജ് തന്നെ ആകെ മാറും എന്നാണ് താരം പറയുന്നത്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത വിനീത് ഇന്ന് നൃത്തത്തിന്റെയും അഭിനയത്തിന്റെയും ലോകത്ത് ഒരുപോലെ സജീവമാണ്. താരത്തിന്റെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കാറുണ്ട്

Articles You May Like

x