Entertainment

എന്നെ സംബന്ധിച്ച്‌ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ് 2023, നീ നശിച്ച്‌ പോകുമെന്നു പലരും പറഞ്ഞു, ഞാൻ സുഖിച്ച്‌ ഉറങ്ങിയിരുന്നത് ഈ ഷെഡ്ഡിനുള്ളിൽ: അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വിജയിയാണ് അഖിൽ മാരാർ. ഹൗസിൽ നിന്ന് പുറത്തിറങ്ങിയ താരത്തിന് ​ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ആദ്യ ആഴ്ച മുതൽ താനൊരു ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന് തെളിയിച്ച ആളാണ് അഖിലെന്നും അതിനുള്ള അംഗീകാരം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നുമാണ് ആരാധകർ പറയുന്നത്. ഇന്നും സോഷ്യൽ മീഡിയയിലൂടെ തന്റെ ഫാൻസിന് മുന്നിൽ അദ്ദേഹം വിശേഷങ്ങൾ പങ്കിടാറുണ്ട്. സീസൺ ഫൈവിന്റെ വിജയി ആയിരുന്ന അഖിൽ ഹൗസിലേക്ക് പ്രവേശിച്ചപ്പോൾ ഹേറ്റേഴ്സായിരുന്നു കൂടുതൽ. എന്നാൽ ഇന്ന് സ്ഥിതി മാറി.

അഖിലിന്റെ കാഴ്ചപ്പാടുകളെ ആരാധകർ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. സീസൺ ഫൈവിലേക്ക് അഖിൽ പ്രവേശിച്ചപ്പോൾ ആദ്യം പുറത്താകാൻ പോകുന്ന മത്സരാർത്ഥി അഖിൽ ആയിരിക്കുമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കരുതിയിരുന്നത്. പക്ഷെ പതിയെ പതിയെ അഖിലിന് ആരാധകർ ഉണ്ടാവുകയായിരുന്നു. ഭൂരിഭാഗം ആരാധകരും അഖിലിന്റെ ഗെയിം കണ്ട് ഇഷ്ടപ്പെട്ട് കൂടെ കൂടിയവരാണ്.

അഖിൽ മാരാർ 2023നെക്കുറിച്ച്‌ പങ്കുവച്ച വാക്കുകൾ വൈറലാവുന്നു. ‘ഭയങ്കര സംഭവ ബഹുലമായ 2023 ഏറെക്കുറെ അവസാനിക്കാറായി. ഇനി മണിക്കൂറുകൾ മാത്രം. എന്നെ സംബന്ധിച്ച്‌ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ്. ഡിസംബർ 31ന് എന്റെ ആദ്യ സിനിമ റിലീസ് ആയ ദിവസമാണ്. ജനുവരി 1ന് എന്റെ ഒൻപതാം വിവാഹ വാർഷികമാണ്. സാമ്പത്തികമായ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങൾ ഉണ്ടായതൊഴിച്ചാൽ, ഞാനെന്ന വ്യക്തിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പലപ്പോഴും തീരുമാനങ്ങൾ വളരെ ശക്തമായി എടുക്കുന്ന ആളാണ്.

അതുകൊണ്ട് തന്നെ ‘നോ’ ഒരാളുടെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ പറയും. അതുകൊണ്ട് തന്നെ പലരും നീ നശിച്ച്‌ പോകും എന്ന് പറയും. കാരണം ഞാൻ അഹങ്കാരിയാണല്ലോ. നശിക്കും നശിക്കും എന്ന് പറയുമ്പോൾ എന്റെ വീടിന് പുറകിലെ ഷെഡ് ഞാൻ ആലോചിക്കും. കുറേക്കാലും അവിടെ കിടന്നുറങ്ങിയ ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഞാൻ കിടന്ന് ഉറങ്ങുന്നുണ്ട്. അവിടത്തേക്കാളും ഞാൻ സുഖിച്ച്‌ ഉറക്കുന്നത് ഈ ഷെഡ്ഡിന് ഉള്ളിലാണ്’

ശേഷം തന്റെ അമ്മ അമ്മിണിയോടും 2023ലെ വിശേഷങ്ങൾ അഖിൽ മാരാർ ചോദിക്കുന്നു. തൊഴിലുറപ്പ് അടുത്ത വർഷം നിർത്തുമോ എന്ന ചോദ്യത്തിന്, ‘ഒരിക്കലും ഇല്ല. എന്റെ മകൻ ഏത് നിലയിൽ എത്തിയാലും എത്ര പണം സമ്പാദിച്ചാലും എനിക്ക് വയ്യാതാകുന്നത് വരെയും തൊഴിലുറപ്പിന് പോകും. ഇന്നലെ വരെ ഞങ്ങൾ എങ്ങനെ ആണോ ജീവിച്ചത്, നാളെയും അങ്ങനെ തന്നെ ആയിരിക്കും. 2023 സന്തോഷം നിറഞ്ഞൊരു വർഷം ആയിരുന്നു. മോൻ ബിഗ് ബോസിൽ നിന്നും വിജയിച്ചു. ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനും അവനുണ്ടായിരുന്നു. മറക്കാൻ പറ്റാത്തൊരു വർഷം തന്നെയാണിത്’, എന്നും അമ്മിണിയമ്മ പറഞ്ഞു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago