“പ്രണയം തുറന്ന് പറഞ്ഞപ്പോൾ ഗിരിജ എതിർത്തു , പ്രണയിച്ച പെണ്ണിനെ നേടിയെടുക്കാൻ പട്ടിണി കിടന്നു , ഒടുവിൽ രജിസ്റ്റർ വിവാഹം” , വിട പറഞ്ഞ പ്രിയ നടൻ കൊച്ചുപ്രേമന്റെ ജീവിതത്തിൽ സംഭവിച്ചത്

വേറിട്ട ഹാസ്യരംഗങ്ങൾ കൈകാര്യം ചെയ്ത് മലയാളി സിനിമ പ്രേമികളുടെ മനസിൽ ഇടം നേടിയ താരമായ കൊച്ചുപ്രേമൻ വിടവാങ്ങി എന്ന വാർത്ത ആരാധകരെയും സിനിമ സീരിയൽ ലോകത്തെയും ഏറെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് . വില്ലൻ വേഷങ്ങളിലും ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും എല്ലാം തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട് . താരം അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങളും മലയാളി പ്രേഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് . കല്യാണ രാമനിലെ യു പി പി മേനോനും , സൗണ്ട് തോമയിലെ കുട്ടൻ പിള്ളയും , തിളക്കത്തിലെ വെളിച്ചപ്പാടും , ചോട്ടാ മുംബയിലെ പ്രേമചന്ദ്രനും എല്ലാം പ്രേഷകരുടെ മനസിൽ ഇന്നും മറക്കാനാവാത്ത കഥാപാത്രങ്ങളാണ് .

നാടകങ്ങളിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം ദൂരദർശനിൽ സ്ഥിര സാന്നിധ്യമായിരുന്നു .. മണക്കാട് എം ബി കോളേജിൽ ഇലെക്ട്രിക്കൽ എൻജിനിയറിങ് പഠിക്കുന്ന കാലത്ത് അടൂർ പങ്കജത്തിന്റെ തീയേറ്റേഴ്സിൽ ചെന്നതോടെ മുന്നോട്ടുള്ള പഠനം പാതി വഴിയിലായി . നാടകത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം 1973 ൽ പുറത്തിറങ്ങിയ ഏഴു നിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത് . പിന്നീട് നൂറിൽ അധികം ചിത്രങ്ങളിൽ വെത്യസ്തമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു .. കൊച്ചുപ്രേമൻ മാത്രാമല്ല ഭാര്യാ ഗിരിജയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയിൽ ലക്ഷ്മി ‘അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗിരിജയാണ് . നാടകത്തിൽ സജീവമായ കാലത്താണ് ഗിരിജയെ കൊച്ചുപ്രേമൻ വിവാഹം ചെയ്തത് .

പ്രണയവിവാഹമായിരുന്നു ഇരുവരുടെയും , പ്രണയം ഗിരിജയോട് അവതരിപ്പിച്ചത് ആദ്യം കൊച്ചുപ്രേമൻ തന്നെയായിരുന്നു .സ്വാതി തിരുന്നാൾ മ്യൂസിക് കോളേജിൽ അനിയത്തിയെ സംഗീത പഠിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഗിരിജയെ ആദ്യമായി കാണുന്നത് . പിന്നീട് ഗിരിജയോട് ഇഷ്ടം തോന്നിത്തുടങ്ങി . ആദ്യമൊക്കെ ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞെങ്കിലും തന്റെ ഇഷ്ടം മറക്കാൻ കൊച്ചുപ്രേമൻ തയ്യാറല്ലായിരുന്നു . ഗിരിജ പ്രണയം സമ്മതിക്കാത്തതിനെത്തുടർന്ന് പട്ടിണി കിടന്നിട്ടുണ്ടെന്നും ഭക്ഷണം കഴിക്കാത്തത് മൂലം തലകറങ്ങി വീണിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു . ഒരുപാട് പുറകെ നടന്ന ശേഷമാണു ഗിരിജ വീട്ടിൽ വന്നു ചോദിയ്ക്കാൻ പറയുന്നത് , പിന്നീട് രെജിസ്റ്റർ വിവാഹം ചെയ്യുകയും ചെയ്തു എന്നും ഒരു സ്വകാര്യ ചാനലിലെ ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കൊച്ചുപ്രേമൻ പറഞ്ഞിരുന്നു .

ഒരേ ആളെ തന്നെ മൂന്നു തവണ വിവാഹം ചെയ്തുവെന്നും അന്ന് തരാം വെളിപ്പെടുത്തിയിരുന്നു . കുടുംബക്ഷേത്രത്തിൽ വെച് താലികെട്ടുകയും സ്വന്തം വീട്ടിൽ എത്തിയപ്പോൾ നാട്ടുകാര് കൂടിയെന്നും അവിടെ വെച്ച് ഒന്നൂടെ താലി കെട്ടിയെന്നും , അങ്ങനെ മൂന്നു തവണ ഗിരിജയെ തന്നെ കെട്ടിയെന്നും താരം പറഞ്ഞിരുന്നു .. നിരവധി സിനിമ സീരിയൽ രംഗത്ത് പ്രേഷകരുടെ പ്രിയ നടനായി തിളങ്ങിയ താരത്തിന്റെ വിയോഗവർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത് , പകരം വെക്കാനില്ലാത്ത നിരവധി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ നടൻ കൊച്ചുപ്രേമന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

Articles You May Like

x