നടൻ കൊച്ചുപ്രേമൻ അന്തരിച്ചു , കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ സീരിയൽ ലോകം

നിരവധി വെത്യസ്തമായ വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി തിളങ്ങിയ കൊച്ചുപ്രേമൻ അന്തരിച്ചു . 68 വയസായിരുന്നു ..തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്തയം സംഭവിച്ചത് .. നിരവധി ഹാസ്യ വേഷങ്ങളിലൂടെ പ്രേഷകരുടെ ശ്രെധ നേടിയ താരം കൂടിയാണ് കൊച്ചുപ്രേമൻ .. 1979 ൽ പുറത്തിറങ്ങിയ ഏഴു നിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് കൊച്ചുപ്രേമൻ മലയാള സിനിമാലോകത്തേക്ക് എത്തിയത് . പിന്നീട് നിരവധി ഹാസ്യ വേഷങ്ങളും ക്യാരക്ടർ റോളുകളും താരം കൈകാര്യം ചെയ്തിട്ടുണ്ട് . മിനി സ്ക്രീൻ രംഗത്ത് ദൂരദർശൻ കാലഘട്ടങ്ങളിൽ ഏറ്റവും അധികം മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട നടന്മാരിൽ ഒരാളുകൂടിയാണ് കൊച്ചുപ്രേമൻ .

ദിലീപ് നായകനായി എത്തിയ കല്യാണരാമനിലെ യു പി പി മേനോനും , ചോട്ടാ മുബൈയിലെ പ്രേമചന്ദ്രനും , പപ്പി അപ്പച്ചാ സിനിമയിലെ കേശവനും എല്ലാം വളരെയേറെ പ്രേക്ഷക ശ്രെധ നേടിയ കഥാപാത്രങ്ങളായിരുന്നു . സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങിയ താരം 100 ൽ അധികം സിനിമകളിലും 20 ൽ അധികം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് . മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട നടിയായ ഗിരിജയാണ് ഭാര്യാ .. എന്തായാലും സീരിയൽ സിനിമ പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി വിടപറഞ്ഞ പ്രിയ നടൻ കൊച്ചുപ്രേമന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ

Articles You May Like

x