നടി കാവ്യാ മാധവന്റെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ ? ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥ കണ്ട് ചങ്ക് തകരുന്നു എന്ന് ആരാധകർ

മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളിൽ എന്നും നിറഞ്ഞു നിന്നിട്ടുള്ള താരജോഡികളാണ് ദിലീപും കാവ്യാമാധവനും. മലയാളികൾ ഒരുകാലത്ത് ഏറെ സജീവമായി ചർച്ച ചെയ്തതും ഇവരുടെ പ്രണയം തന്നെയായിരുന്നു. വിവാഹിതരാകും മുന്നേ വിവാഹിതരാണ് എന്ന തരത്തിലുള്ള ഗോസിപ്പുകളിൽ നിറഞ്ഞ താരങ്ങളാണ് ഇവർ. നടി മഞ്ജുവാര്യരെ ദിലീപ് വിവാഹം കഴിച്ച് മകൾ മീനാക്ഷി പിറന്ന ശേഷവും ദിലീപിനെയും കാവ്യയേയും ചേർത്തുള്ള വാർത്തകൾ സജീവമായിരുന്നു. അടുത്ത സുഹൃത്തുക്കളെ പോലെ ദിലീപിനും മഞ്ജുവിനും ഒപ്പം കാവ്യ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഗോസിപ്പുകൾക്ക് കുറവുണ്ടായിരുന്നില്ല. ഒടുവിൽ കാവ്യ മാധവൻ നിശാൽ ചന്ദ്രേ വിവാഹം ചെയ്തതോടെ ഇതിന് ഒരു ഇടവേള വന്നു.

എങ്കിലും രണ്ടുവർഷത്തിനുശേഷം കാവ്യ വിവാഹമോചിത ആയതോടെ വീണ്ടും ദിലീപ്, കാവ്യ പ്രണയം ചർച്ചകളിൽ നിറയുകയായിരുന്നു. അധികം വൈകാതെ ദിലീപും മഞ്ജുവും വേർപിരിയുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ഗോസിപ്പുകൾ സത്യമായിരുന്നു എന്നത് ശരിവയ്ക്കും പോലെ ദിലീപും കാവ്യയും വിവാഹിതരാവുകയും ചെയ്തു.ഞാൻ കാരണം ഏറ്റവും കൂടുതൽ ഗോസിപ്പുകൾ കേട്ട നടിയാണ് കാവ്യ. അതുകൊണ്ടാണ് കാവ്യയെ ജീവിതസഖിയാക്കാൻ തീരുമാനിച്ചത് എന്ന് വിവാഹത്തിന് ശേഷം ദിലീപ് പറഞ്ഞിരുന്നു. മകൾ മീനാക്ഷിയുടെ പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം എന്നും അന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെയും.

വിവാഹം കഴിഞ്ഞ് ആറു വർഷം പിന്നിടുമ്പോൾ ഇവരുടെ ദാമ്പത്യത്തിൽ വളരെയധികം കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കരിയറും വ്യക്തിജീവിതവും പലപ്പോഴും വാർത്താമാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ ഇവർക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട പേരുകൾ ആയിരുന്നു മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും. സിനിമയിൽ നിന്ന് വിട്ടുനിൽക്കുക ആയതിനാൽ കാവ്യയുടെ വിശേഷങ്ങൾ ഫാൻസ് പേജുകൾ വഴിയും ദിലീപും മീനാക്ഷിയും വഴിയും ഒക്കെയാണ് ആരാധകർ അറിയുന്നത്. ഇവർ ഇടയ്ക്കിടയ്ക്ക് കാവ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ കാവ്യയുടെ നീലേശ്വരത്തുള്ള വീടാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.

ഇടിഞ്ഞു പൊളിഞ്ഞ് കാട് കയറി ആരും തിരിഞ്ഞു നോക്കാതെ വളരെ ശോചനീയമായ അവസ്ഥയിലുള്ള താരത്തിന്റെ വീട് ഒരു യൂട്യൂബ് ബ്ലോഗർ ആണ് സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ തുറന്നു കാട്ടുന്നത്. സിനിമയിൽ സജീവമായതോടെ കാവ്യയും കുടുംബവും ഈ വീട് ഉപേക്ഷിച്ച് കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. കാലപ്പഴക്കം കൊണ്ടും പിന്നീട് ആരും താമസത്തിന് എത്താത്തതിനാലും വീട് ഇടിഞ്ഞു പൊളിഞ്ഞ് നാശമായിരിക്കുന്നു. സമീപത്തുള്ള വ്യക്തി ഇപ്പോൾ അയാളുടെ കടയിലെ കാര്യക്ഷമായ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു സ്റ്റോറുമായി ഉപയോഗിക്കുകയാണ്. കാവ്യയുടെ വീടിന്റെ ജനലുകളും ചുമരുകളും ഇടിഞ്ഞുപോയ അവസ്ഥയിലുള്ള ഈ വീട്ടിൽ രണ്ട് ബെഡ്റൂമും അടുക്കളയും ഹാളും സിറ്റൗട്ടും ഉണ്ട്. പഴയരീതിയിലുള്ള വലിയ വീടുകളിൽ ഒന്നായ കാവ്യയുടെ വീടിൻറെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് പലർക്കും വിഷമമാണ് തോന്നുന്നത്. ആരാധകർ അതൊക്കെ വീഡിയോയ്ക്ക് താഴെ കമൻറ് ആയി കുറിക്കുന്നുമുണ്ട്.

Articles You May Like

x