“സിൽക്ക് സ്മിതയ്ക്കൊപ്പം ബിഗ്രേഡ് ചിത്രത്തിൽ അഭിനയിച്ചു , 17 ആം വയസിൽ ആത്മഹത്യ” , ലേഡി സൂപ്പർ സ്റ്റാർ ഉർവശിയുടെ സഹോദരൻ നന്ദുവിന്‌ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

മലയാളി പ്രേഷകരുടെ ഇഷ്ട താര സഹോദരിമാരാണ് ഉർവശി-കല്പന -കലാരഞ്ജിനി എന്നിവർ . മികച്ച അഭിനയത്തിലൂടെയും വെത്യസ്തമായ കഥാപാത്രങ്ങളിലൂടെയും മൂന്നുപേരും തങ്ങളുടെ അഭിനയമികവ് തെളിയിച്ചവരാണ് . തങ്ങൾക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും തങ്ങളുടെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിക്കാൻ ഈ സഹോദരിമാർക്ക് സാധിച്ചിട്ടുണ്ട് . നായികയായും സഹനടിയായും നിരവധി ചിത്രങ്ങളിൽ വേഷമിടുകയും നിരവധി ആരാധകരെ സമ്പാദിക്കാനും ഈ സഹോദരിമാർക്ക് കഴിഞ്ഞിട്ടുണ്ട് , മലയാള സിനിമയിൽ തന്നെ സ്വർണ നിധികളായ സഹോദരിമാർ എന്നാണ് മൂവരും അറിയപ്പെടുന്നത് . സിനിമാലോകത്ത് തിളങ്ങി നിന്നിരുന്ന കല്പന 2016 ലാണ് ആരാധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞത് , താര കുടുംബത്തിന് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു കല്പനയുടെ വിയോഗം .

മൂന്നു സഹോദരിമാരും സിനിമയിൽ ശ്രെധ നേടിയപ്പോൾ ഇവരുടെ സഹോദരങ്ങളും സിനിമ രംഗത്ത് എത്തിയിരുന്നു .. നന്ദു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രിൻസും കമൽ റോയ് യും . അഭിനയമേഖലയിൽ തിളങ്ങി നിൽക്കുന്ന സഹോദരിമാരുടെ സഹോദരനായി എത്തിയ നന്ദുവും അറിയപ്പെടുന്ന നടനായി മാറും എന്ന പ്രതീക്ഷയിൽ തന്നെയാണ് സിനിമാലോകത്തേക്ക് എത്തിയത് . സിൽക്ക് സ്മിത നായികയായി എത്തിയ ബി ഗ്രേഡ് സർട്ടിഫിക്കറ്റ് ഉള്ള “ലയനം” എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദുവിന്റെ അരങ്ങേറ്റം . താരപുത്രിമാരുടെ സഹോദരൻ നന്ദു സിനിമയിൽ ആരൊക്കെയോ ആകും എന്ന് പ്രതീക്ഷിച്ചെങ്കിലും നന്ദുവിന്റെ ജീവിതത്തിൽ സംഭവിച്ചത് അത്ര നല്ല കാര്യങ്ങളല്ലായിരുന്നു . ബി ഗ്രേഡ് സർട്ടിഫിക്കറ്റ് ഉള്ള ചിത്രത്തിലെ അഭിനയത്തിന് പിന്നാലെ 17 ആം വയസിൽ നന്ദു ആത്മഹത്യ ചെയ്യുകയായിരുന്നു .

 

 

 

വളരെ ചെറു പ്രായത്തിൽ തന്നെ സഹോദരിമാരെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി നന്ദു വിടപറഞ്ഞപ്പോൾ കല്പനയ്ക്കും , ഉർവശിക്കും കലാരഞ്ജിനിക്കും അത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു . എന്തിന് നന്ദു ഇത്തരത്തിൽ കടുംകൈ ചെയ്തു എന്നുള്ള ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല , അക്കാലത്ത് പത്രമാധ്യമങ്ങളിൽ പ്രണയനൈരാശ്യം ആണെന്നൊക്കെ വാർത്തകൾ എത്തിയിരുന്നു എങ്കിലും അതൊക്കെ വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നു .. സഹോദരിമാരെയും കുടുംബത്തെയും ശരിക്കും തളർത്തിക്കളഞ്ഞ സംഭവമായിരുന്നു നന്ദുവിന്റെ വിയോഗം . ഇന്നും ദുരൂഹമായി തുടരുന്ന ആത്മഹത്യ ആണെങ്കിലും ഇന്നും നന്ദുവിന്റെ വേർപാട് സഹോദരിമാരെ ഒരുപാട് സങ്കടപെടുത്തുന്നുണ്ട് . മുൻപ് അഭിമുഖത്തിൽ നന്ദുവിനെക്കുറിച്ചുള്ള ഓർമകളിൽ ഉർവശിയുടെ വാക്കുകൾ ഇങ്ങനെ ;

“കുടുംബത്തിലെ ഏറ്റവും കൂടുതൽ വാത്സല്യത്തോടെ വളർന്നുവന്നവനാണ് നന്ദു , എന്ത് കാര്യവും തുറന്നുപറയാൻ സാധിക്കുന്ന ആളായിരുന്നു നന്ദു” , എന്നാണ് ഉർവശി പറയുന്നത്. പ്രിൻസ് എന്നാണ് യഥാർത്ഥ പേര് എങ്കിലും സിനിമയിൽ എത്തിയതിന് ശേഷമാണു നന്ദു എന്ന വിളിപ്പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. താരറാണിമാരുടെ സഹോദരനായ നന്ദുവിന്റെ തുടക്കം പിഴച്ചില്ലായിരുന്നുവെങ്കിൽ സഹോദരിമാരെ വെല്ലുന്ന അഭിനയമികവ് പുറത്തെടുക്കാൻ നന്ദുവിന്‌ സാധിക്കുമായിരുന്നു . ഇന്നും മനസിനെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിൽ ഇന്നും വേദനയോടെ കഴിയുകയാണ് താരകുടുംബവും സഹോദരിമാരും

Articles You May Like

x