വേദിയിൽ രാസാക്കണ്ണ്… ആലപിച്ച് വടിവേലു ! കണ്ണീരടക്കാനാവാതെ ഉലകനായകൻ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാമന്നൻ’. നീണ്ട ഇടവേളയ്ക്ക് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉദയനിധി സ്റ്റാലിൻ അഭിനയിക്കുന്ന അവസാനത്തെ ചിത്രം കൂടിയാണ് ‘മാമന്നൻ’. എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങളുടെ ലോഞ്ച് നാളുകൾക്കു മുന്നെയായിരുന്നു നടന്നത്. ഈ ചടങ്ങിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മാരി സെൽവരാജ് ചിത്രമാണ് ‘മാമന്നൻ’. എആർ റഹ്‌മാൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

രാസാക്കണ്ണ് എന്ന ഗാനമായിരുന്നു ‘മാമന്നനി’ലേതായി ആദ്യം പുറത്തു വന്നത്. ‘മാമന്നൻ’ ഓഡിയോ ലോഞ്ച് ചടങ്ങിലെ പ്രത്യേക അതിഥിയായിരുന്നു കമൽഹാസൻ. വടിവേലു ആലപിച്ച നാടൻപാട്ട് ശൈലിയിലുള്ള ഗാനം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഈ ഗാനം വടിവേലുവും എ.ആർ. റഹ്‌മാനും ഓഡിയോ ലോഞ്ചിനിടെ ചേർന്ന് വേദിയിൽ ആലപിച്ചു. ചടങ്ങിൽ ഉണ്ടായിരുന്ന കമൽഹാസൻ ഇതു കേട്ട് കരഞ്ഞു. എ.ആർ. റഹ്‌മാന്റെ സോഷ്യൽ മീഡിയ ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയാണ് ഇതിന്റെ വീഡിയോ.

കമൽ നേരത്തേ സംവിധായകൻ മാരി സെൽവരാജിനൊപ്പം ‘മാമന്നൻ’ കണ്ടിരുന്നു. ചിത്രത്തെയും സംവിധായകനേയും പുകഴ്ത്തി ഓഡിയോ ലോഞ്ച് വേദിയിൽവെച്ച് സംസാരിക്കുകയും ചെയ്തു അദ്ദേഹം. കോടിക്കണക്കായ ജനങ്ങളുടെ ശബ്ദം ഈ ചിത്രത്തിലൂടെ പുറംലോകമറിയും എന്നായിരുന്നു ഉലകനായകന്റെ വാക്കുകൾ. വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.

കോടിക്കണക്കിന് ജനങ്ങളുടെ ശബ്ദം ഈ ചിത്രത്തിലൂടെ പുറംലോകമറിയും എന്ന് പാട്ടിന് ശേഷം കമൽഹാസൻ പറഞ്ഞു. സംവിധായകൻ മാരി സെൽവരാജിനൊപ്പം കമൽഹസൻ ‘മാമന്നൻ’ കണ്ടിരുന്നു. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയാണ് ‘മാമന്നൻ’.

.

 

Articles You May Like

x