ഞങ്ങൾ പ്രണയിച്ചത് കാണാതെ, ആദ്യം കണ്ടപ്പോൾ മനസിലായില്ല,അന്ന് ഫെയ്‌സ്ബുക്കോ ഓർക്കുട്ടോ ഒന്നുമില്ല. ആകെയുള്ളത് പ്രൈവറ്റ് ചാറ്റ്-പബ്ലിക് ചാറ്റ് ആണ്: തൻ്റെ പ്രണയ കഥ വെളിപ്പെടുത്തി ജോമോൾ

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായികയാണ് നടി ജോമോൾ. സോഷ്യൽമീഡിയ വരും മുമ്പ് തന്നെ ജോമോളുടെ ചിത്രങ്ങളൊക്കെ വാരികകളിൽ നിന്നും സിനിമാ മാസികകളിൽ നിന്നും വെട്ടിയെടുത്ത് സൂക്ഷിച്ചിരുന്ന കാലം അക്കാലത്തെ ചെറുപ്പക്കാർക്കുണ്ടായിരുന്നു.

വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ജോമോൾ സോഷ്യൽമീഡിയയിൽ ആക്ടീവാണ്. ജോമോളെ കാണുമ്പോൾ തന്നെ ജാനകി കുട്ടിയെന്ന് വിളിക്കാനാണ് സിനിമാപ്രേമികൾക്ക് തോന്നുക. വടക്കൻ വീര​ഗാഥയിലൂടെ സുപരിചിതമായ മുഖമായിരുന്നുവെങ്കിൽ കൂടിയും ആളുകൾ ജോമോളെ ഹൃദയത്തിൽ ഏറ്റിയത് എന്ന് സ്വന്തം ജാനകികുട്ടി സിനിമയുടെ റിലീസിന് ശേഷമാണ്. ഇപ്പോളിതാ സിനിമയിലേക്ക് വീണ്ടും തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ജോമോൾ.

ഇപ്പോഴിതാ തന്റെ പ്രണയ കഥ പറയുന്ന ജോമോളുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. ഒന്നും ഒന്നും മൂന്നിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ജോമോൾ മനസ് തുറന്നത്. താനും ഭർത്താവും പ്രണയത്തിലാകുന്ന കാലത്ത് പരസ്പരം കണ്ടിരുന്നില്ലെന്നാണ് ജോമോൾ പറയുന്നത്. താൻ നടിയാണെന്ന് മാത്രമായിരുന്നു അറിയുമായിരുന്നുള്ളൂവെന്നും തന്ഞറെ സിനിമകൾ കണ്ടിരുന്നില്ലെന്നും ജോമോൾ പറയുന്നു.

അന്ന് ഫെയ്‌സ്ബുക്കോ ഓർക്കുട്ടോ ഒന്നുമില്ല. ആകെയുള്ളത് പ്രൈവറ്റ് ചാറ്റ്-പബ്ലിക് ചാറ്റ് ആണ്. ഇന്റർനെറ്റ് തുടങ്ങിയ സമയമാണ്. എപ്പഴോ അങ്ങനെ ചാറ്റ് ചെയ്ത് പരിചയപ്പെട്ടൊരാൾ ആണ്. അത് പിന്നെ പ്രൈവറ്റ് ചാറ്റിലേക്ക് മാറി. സംസാരിച്ചപ്പോൾ ഒരുപാട് അറിവുള്ള ആളായി തോന്നി. സൗഹൃദം ഉടലെടുത്തു. ഒരുപാട് കാര്യങ്ങൾക്ക് ഉപദേശം തന്നു. എന്റെ മനസിലെ തോന്നൽ അന്ന് പുള്ളിയ്ക്ക് പത്ത് മുപ്പത്തിയഞ്ച് വയസുണ്ടെന്നായിരുന്നു. തലനരച്ചവരാണല്ലോ ഉപദേശം തരിക.

ഞാൻ സിനിമയിൽ അഭിനയിക്കുന്നു എന്ന് മാത്രമേ അറിയുകയുള്ളൂ. പുള്ളി ഷിപ്പിലാണ്. മലയാളത്തിലെ അധികം ആളുകളേയും അറിയില്ല. എന്റെ ഫോട്ടോസ് നോക്കരുതെന്നും സംസാരം മാത്രമേ ഉണ്ടാകൂവെന്നും എപ്പോഴെങ്കിലും കാണാമെന്നും ഞാൻ പറഞ്ഞിരുന്നു. ഇഷ്ടം പറഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് കാണുന്നത്.

കണ്ടത് കോളേജിൽ വച്ചതാണ്. ഞാൻ പഠിക്കുന്ന കോളേജിൽ വന്നു. കോളേജിൽ അന്നൊരു പരിപാടി നടക്കുന്നുണ്ടായിരുന്നു. എന്റെയൊരു സുഹൃത്തുണ്ട്. അവളാണ് പരിപാടി നടത്തുന്നത്. അവൾ ക്ഷണിച്ചാൽ മാത്രമേ ആണുങ്ങൾക്ക് അകത്തേക്ക് വരാൻ പറ്റൂ. വിമൺസ് കോളേജായിരുന്നു. അവളോട് ഇങ്ങനെ ഒരാളാണെന്നും പറഞ്ഞു. നിനക്ക് ഉറപ്പാണോ പിന്നീട് കുറ്റബോധം പാടില്ലെന്നും അവൾ പറഞ്ഞു. ഉറപ്പാണെന്ന് ഞാൻ പറഞ്ഞു. അവൾക്ക് ഞാൻ അദ്ദേഹത്തിന്റെ നമ്പർ നൽകി.

മലയാളം അറിയില്ല എന്നായിരുന്നു പുള്ളി എന്നോട് പറഞ്ഞത്. കൂട്ടുകാരികളോടൊക്കെ എന്റെ സുഹൃത്ത് വരുന്നുണ്ടെന്നും അദ്ദേഹം വരുമ്പോൾ ഇംഗ്ലീഷിൽ വേണം സംസാരിക്കാനെന്നും ഞാൻ പറഞ്ഞു. ഗേറ്റിന് പുറത്തുണ്ടെന്ന് പറഞ്ഞ് കോൾ വന്നു. എന്റെ ഹൃദയം ഇടിക്കാൻ തുടങ്ങി. കൂട്ടുകാരി കൂട്ടിയിട്ട് വരാമെന്ന് പറഞ്ഞ് പോയി. കുറേനേരം കഴിഞ്ഞും കാണുന്നില്ല. ഞാൻ മെല്ലെ ചെന്ന് നോക്കി. അവൾ ഒരാളുടെ കൂടെ വരുന്നത് കണ്ടു.

അയാൾക് ആറടിയോളം പൊക്കമുണ്ട്. മെലിഞ്ഞ് നീണ്ട്, മീശയില്ല. സൺഗ്ലാസൊക്കെയുണ്ട്. ഇവളിത് ആരേയും കൊണ്ടാണ് വരുന്നതെന്ന് ചിന്തിച്ച് ഞാൻ മൈന്റാക്കിയില്ല. അദ്ദേഹം വരികയും ചിരിക്കുകയുമൊക്കെ ചെയ്തു. പക്ഷെ ഞാൻ നോക്കുന്നത് വേറെ ആളെയാണ്. അടുത്ത് വന്ന് ഹലോ പറഞ്ഞു. ഞാൻ ക്രോസ് ചെയ്തു പോയി. പക്ഷെ ഇപ്പോൾ ഇതായിരുന്നുവെങ്കിൽ എന്ന് ഞാൻ മനസിൽ പറയുകയും ചെയ്തു എന്നത് സത്യമാണ്.

പെട്ടെന്ന് ഞാനൊരു ട്രാൻസ് മോഡിലായി. ജീവിതത്തിൽ ആദ്യമായി. ഈ ശബ്ദം ഞാൻ കേട്ടിട്ടുണ്ടല്ലോ. ഫോണിൽ കൂടെ ഞാൻ കേട്ട ശബ്ദം ഇതാണല്ലോ! പക്ഷെ രൂപം ഇതല്ലല്ലോ. ഞാൻ ക്ലാസ് മാറി പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് കയറി. അപ്പോഴാണ് ബോധം തിരികെ വരുന്നത്. ആളിതാണെന്ന് മനസിലായി. അന്ന് മൊത്തം എല്ലാവരും ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഫ്രണ്ട്‌സ് ഒക്കെ മലയാളം പറയാൻ പറ്റാതെ വിഷമിക്കുന്നുണ്ട്. അവസാനം പുള്ളി പറഞ്ഞു, നിങ്ങൾ മലയാളത്തിൽ സംസാരിച്ചോളൂവെന്ന്. ഞങ്ങൾ ഞെട്ടി. മലയാളം അറിയാമെന്ന് മാത്രമല്ല, തിരുവനന്തപുരം സ്ലാംഗ് വരെ സംസാരിക്കും.

 

Articles You May Like

x