മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിന് ഓടി നടന്ന് ജോമോൾ, അന്നും ഇന്നും താരത്തിന് ഒരു മാറ്റവുമില്ലെന്ന് ആരാധകർ

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ നടിയാണ് ജോമോൾ. 1998 ൽ ‘എന്നു സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. മയിൽപ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം മുതലായ സിനിമകളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരം. ഒരിടവേളയ്ക്ക് ശേഷം 2017ൽ അഭിനയിച്ച കെയർഫുളളാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ജോമോൾ. വിവിധ ചിത്രങ്ങളും വീഡിയോകളും ജോമോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറും അവ വൈറലാകാറുണ്ട്. നൃത്തത്തിലും പാചകത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം തന്റെ മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകൾ. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് എത്തിക്കുകയാണ് ജോമോൾ. സദസിൽ ഓടി നടന്ന് എല്ലാവരോടും സംസാരിക്കുന്നതും മറ്റും വീഡിയോയിൽ കാണാം. തന്റെ മകൾക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാൻ കാരണം നിരഞ്ജനയും അമ്മ നാരായണിയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു. തന്റെ നൃത്ത പഠനകാലത്തെ കുറിച്ചും ജോമോൾ പറയുന്നുണ്ട്.

അന്നും ഇന്നും ജോമോളിന് ഒരു മാറ്റവുമില്ലെന്നാണ് ആരാധകർ പറയുന്നത്. വയസ്സ് 40 പിന്നിട്ടിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും ജോമോളുടെ സൗന്ദര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിക്കുന്ന അമ്മയെ ആ വീഡിയോയിൽ കാണാം. അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തഗ പഠിപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് നിരഞ്ജന പറയുന്നു. തന്റെ മകൾക്ക് നൃത്തത്തോട് ഇത്രയും ഇഷ്ടമുണ്ടാകാൻ കാരണം നിരഞ്ജനയും അമ്മ നാരായണിയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു.2002 ലായിരുന്നു ചന്ദ്രശേഖര പിളളയുമായുളള ജോമോളുടെ വിവാഹം. വിവാഹശേഷം ജോമോൾ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. ഇതിനു ശേഷമാണ് താരം ഗൗരി എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. ഇവർക്കു രണ്ട് പെൺകുട്ടികളുണ്ട്. ആര്യ, ആർജ.

അടുത്തിടെ ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടുവച്ചിരുന്നു ജോമോൾ. സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോൾ തൻറെ അരങ്ങേറ്റം കുറിക്കുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോൾ ആദ്യമായി സബ് ടൈറ്റിൽ ചെയ്യുന്നത്. ആറുമാസം മുൻപാണ് താൻ ഇങ്ങനെയൊരു മേഖലയെക്കുറിച്ച് അറിയുന്നത് എന്നാണ് പുതിയ ദൌത്യത്തെക്കുറിച്ച് ജോമോൾ പറഞ്ഞിരുന്നത്.

 

 

 

Articles You May Like

x