ഇതാരാ ലേഡി മമ്മൂട്ടിയോ……; സൂപ്പർ കൂൾ ലുക്കിൽ മഞ്ജു വാര്യർ, വൈറലായി പുതിയ ചിത്രങ്ങൾ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. നന്നേ ചെറുപ്പത്തിൽ മലയാള സിനിമയിൽ എത്തി അഭിനയ രംഗത്ത് തന്റതായ മികവ് തെളിയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തു. പിന്നീട് വലിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന മഞ്ജുവിനെ കണ്ട് ആരാധക ലോകം ഒന്നടങ്കം ഞെട്ടി. പിന്നീട് താരത്തിന്റെ ഓരോ വിജയവും സിനിമാലോകവും പ്രേക്ഷകരും ആസ്വാദിച്ചു.

താരത്തിന്റെ ചിത്രങ്ങളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ പുത്തന്‍ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൂൾ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയാണ് ആരാധകരേറ്റെടുത്തത്.

മഞ്ഞ ടീഷർട്ടിന് പച്ച നിറത്തിലുള്ള പാന്റാണ് താരം ധരിച്ചിരിക്കുന്നത്. ഒരു സ്വറ്ററും അണിഞ്ഞ് ഷട്ടിൽ കളിക്കുന്ന ചിത്രവും അതിൽ കാണാം. ബാറ്റും കോക്കും കയ്യില്‍ പിടിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കൂളിങ് ഗ്ലാസ് സ്റ്റൈൽ ചെയ്തു. ഫ്രീ ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്.

നിങ്ങളെവിടെയായിരുന്നാലും ഞങ്ങളും അവിടെയുണ്ട്. പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. നിങ്ങളെന്നും ബെസ്റ്റാണ്. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. യാത്രയ്ക്കിടയിലെ മനോഹരനിമിഷങ്ങള്‍ പകര്‍ത്തിയ പ്രിയപ്പെട്ടവരോട് നന്ദി പറഞ്ഞാണ് മഞ്ജു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. ലേഡി മമ്മൂട്ടിയാണെന്നും, സുന്ദരിയായിട്ടുണ്ടെന്നും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

Articles You May Like

x