അച്ചൻ രണ്ടാമത് സുഖമില്ലാതെ ആശുപത്രിയിലായി, അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന് അറിയാത്ത അവസ്ഥ, അമ്മയോട് കഴിക്കാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ പൊറോട്ടയും ബീഫ് ഫ്രൈയും വേണമെന്ന് പറഞ്ഞു: മറുപടിയുമായി വിമല

മലയാളികളുടെ പ്രീയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ സിനിമകളെക്കാൾ ആളുകൾക്കിഷ്ട്ടം അഭിമുഖങ്ങളാണ്. എന്ത് തുറന്നു പറയുന്ന താരത്തിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്തിട നൽകിയ അഭിമുഖങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ധ്യാൻ തുറന്നു പറയാറുള്ളത്. അത്തരത്തിൽ ഒരു അഭിമുഖം തന്നെ വേദനിപ്പിച്ചിരുന്നുവെന്നു ധ്യാനിന്റെ അമ്മ വിമല.

ശ്രീനിവാസൻ സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മ പൊറോട്ടയ്ക്ക് ഓർഡർ ചെയ്തു എന്ന് ധ്യാൻ പറഞ്ഞ അഭിമുഖത്തെ കുറിച്ചാണ് വിമല സംസാരിച്ചത്. എല്ലാവരും അത് തമാശയായി എടുക്കണമെന്നില്ലല്ലോ എന്നും അതിന് ശേഷം ധ്യാനിന്റെ അഭിമുഖങ്ങൾ കാണാറില്ല എന്നും അമ്മ പറയുന്നു.

അച്ഛന് രണ്ടാമത് സുഖമില്ലാതെ ആശുപത്രിലായപ്പോഴായിരുന്നു സംഭവം. അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന് അറിയാത്ത അവസ്ഥ. അമ്മയോട് കഴിക്കാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ പൊറോട്ടയും ബീഫ് ഫ്രൈയും പറയാൻ പറഞ്ഞുവെന്നാണ് ധ്യാൻ പറഞ്ഞത്.

അച്ഛൻ ഈ അവസ്ഥയിൽ കിടക്കുമ്പോൾ തന്നെ വേണോ അമ്മയ്ക്ക് പൊറോട്ടയും ബീഫും എന്ന് ചോദിച്ചപ്പോൾ, ഇപ്പഴല്ലേടാ കഴിക്കാൻ പറ്റൂ എന്ന് അമ്മ പറഞ്ഞതായും ധ്യാൻ പറയുന്നുണ്ട്. ഈ അഭിമുഖം വലിയ തോതിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

ആശുപത്രിയിൽ വച്ചൊന്നും അങ്ങനെ ഒരു സംഭവവും നടന്നിട്ടില്ല എന്നാണ് അമ്മ പറയുന്നത്. ‘വീട്ടിൽ ഞങ്ങൾ പൊറോട്ട കയറ്റാറില്ല. ശ്രീനിയേട്ടന് മൈദയും പൊറോട്ടയും ഒന്നും ഇഷ്ടമല്ലെന്നും മക്കളെയും അത് കഴിക്കാൻ സമ്മതിക്കാറില്ല. പുറത്ത് പോകുമ്പോഴാണ് ഒരു പൊറോട്ട തിന്നുന്നത്. അങ്ങനെ എപ്പോഴോ, എവിടയോ പോകുമ്പോൾ പറഞ്ഞിരിക്കാം;- എന്നും വിമല പറയുന്നു

Articles You May Like

x