ആ സംഭവത്തിന് ശേഷം അച്ഛൻ എന്നോടൊന്നും സംസാരിച്ചില്ല, പിന്നീട് വീട്ടിലെത്തി രണ്ട് ദിവസങ്ങൾക്കകം എന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു; താൻ നല്ല മകനും ഭർത്താവുമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ധ്യാൻ. ധ്യാനിന്റെ സിനിമകളേക്കാൾ ആരാധകർ ഇഷ്ട്ടപ്പെടുന്നത് ധ്യാനിന്റെ ഇന്റർവ്യൂ ആണ്. ഇന്റർവ്യൂവിൽ സ്വന്തം കുടുംബത്തിലെ കാര്യങ്ങളെല്ലാം താരം തുറന്ന് പറയാറുണ്ട്. എല്ലാം നർമ്മം കലർത്തി പറയുന്ന ധ്യാനിൻരെ അഭിമുഖങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ബിഹൈൻവുഡ്‌സിന് മിക്ക ഇന്റർവ്യൂവുകളും ധ്യാൻ നൽകാറുണ്ട്. ഇപ്പോഴിതാ താൻ നൽകിയ അഭിമുഖത്തിൽ കുടുംബത്തെ പറ്റി ധ്യാൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ദ നേടുകയാണ്. കോളേജിൽ നല്ല ഉഴപ്പുള്ള വ്യക്തിയായിരുന്നു താനെന്ന് താരം പറഞ്ഞിട്ടുണ്ട്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ധ്യാൻ ശ്രീനിവാസനും അർപ്പിതയും വിവാഹം കഴിച്ചത്. ഇപ്പോഴും വളരെ സന്തോഷത്തിലാണ് ഇരുവരും കഴിയുന്നത്. ഭാര്യ വളരെ പെർഫെക്ട് ആണെന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ക്യാരക്ടർ ആണ് അർപ്പിതയുടെയത് എന്നും താരം പറയുന്നു. തന്നോടുള്ള ചില കാര്യങ്ങൾ ഒഴിച്ചാൽ അർപ്പിത സൂപ്പറാണെന്നും താരം പറയുന്നു. അർപ്പിത യ്ക്ക് തന്റെ മുൻകാല പ്രണയത്തെ പറ്റി അറിയാനമായിരുന്നുവെന്നും പലപ്പോഴും ബ്രേക്കപ്പ് ആകേണ്ട പല സന്ദർഭങ്ങളിലും അർപ്പിത തനിക്കൊപ്പം തന്നെ നിന്നിരുന്നുവെന്നും താരം പറയുന്നു.

മകൾ നല്ല കുസൃതിയാണെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മുൻപ് തന്നെ അച്ഛൻ വീട്ടിൽ നിന്ന് പുത്താക്കിയ സംഭവത്തെ പറ്റി ധ്യാൻ പറയുകയാണ്. താൻ ചെന്നൈയിലാണ് പഠിച്ചത്. കോളേജിൽ താനങ്ങനെ പോകാറില്ലായിരുന്നു. പിന്നീട് അച്ഛനും അമ്മയും മൂന്നര വർഷത്തിന് ശേഷം അതറിഞ്ഞു. പിന്നീട് വീട്ടിലേയ്ക്കു പോകാനായി അച്ഛനും അമ്മയും വന്നു.

കോളേജിലുള്ളവർ അച്ഛനെയും അമ്മയേയും നന്നായി ഉപദേശിച്ചിരുന്നു. നല്ല ദേഷ്യത്തിലാണെങ്കിലും അച്ഛൻ അന്ന് എന്നോട് ഒന്നും സംസാരിച്ചിരുന്നില്ല. പിന്നീട് വീട്ടിലെത്തി രണ്ട് ദിവസങ്ങൾക്കകം എന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. ആ സംഭവം അച്ഛൻ മറന്നാലും ഞാൻ മറക്കില്ലെന്നും താരം പറയുന്നു. ഞാന് നല്ല ഭർത്താവും മകനുമല്ലെന്നും താരം പറയുന്നു.

Articles You May Like

x