ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയി എന്നെമൃഗീയമായി പീഡിപ്പിച്ചു; ബാലചന്ദ്രകുമാറിനെതിരായ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

ടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ യുവതി നല്‍കിയ പീഡനപരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിനി 40കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. എറണാകുളം എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ശനിയാഴ്ച രാവിലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നത് സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് . 2011 ഡിസംബറിലാണ് സംഭവം നടന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാം നല്കി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പരാതി നല്‍കുമെന്ന് താന്‍ പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

പീഡനദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഭയമുള്ളത് കൊണ്ടാണ് സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും നിയമ നടപടികള്‍ സ്വീകരിക്കാത്ത്.ബാലചന്ദ്രകുമാറിന് ഗുണ്ടാസംഘങ്ങളുണ്ട്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിയുന്നത്. ഓരോ ചര്‍ച്ച കഴിയുമ്പോഴും താന്‍ അദ്ദേഹത്തിന് മെസേജ് അയയ്ക്കാറുണ്ടായിരുന്നു. 2011 ഡിസംബറിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ അദ്ദേഹം ചെയ്തിട്ടില്ല.കൊച്ചിയിലെ ഹോട്ടലില്‍ ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടത്. അതും ഇങ്ങോട്ട് വന്നാണ് അദ്ദേഹം തന്നെ പരിചയപ്പെട്ടത്. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്റെ ആ ആഗ്രഹം മുതലാക്കിയ അയാള്‍ ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയി മൃഗീയമായ പീഡിപ്പിച്ചെന്നും പരാതിയില്‍ യുവതി വ്യക്തമാക്കുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പീഡന പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. കേസെടുത്ത സാഹചര്യത്തില്‍ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്‌തേക്കും.ദിലീപ് ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും ഓഡിയോ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകളും കൈമാറിയിട്ടുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. നല്‍കിയ തെളിവുകള്‍ വ്യാജമല്ലെന്നും കേസിലെ ആറാമനെന്ന് പറയപ്പെടുന്ന വി ഐ പി ദിലീപിന്റെ അടുത്ത ആളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വി ഐ പിയെക്കുറിച്ച് തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.

സിനിമാക്കാരനല്ലാത്ത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയാണ് ഈ വി ഐ പി. തനിക്ക് ആ വ്യക്തിയെ അത്ര പരിചയമില്ല എന്നും റിപ്പാര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചക്കിടെ വെളിപ്പെടുത്തിയിരുന്നു.വി ഐപി അന്‍വര്‍ സാദത്ത് ആണെന്ന നിഗമനങ്ങള്‍ വന്നെങ്കിലും അദ്ദേഹമല്ലെന്ന് ബാലചന്ദ്രകുമാര്‍ ഉറപ്പിച്ചു പറഞ്ഞു. മൊഴി എടുത്തപ്പോള്‍ വി ഐ പിയെക്കുറിച്ചുള്ള വിവരങ്ങളില്‍ വ്യക്തത വരുത്താന്‍ പൊലീസ് നിരവധി പേരുടെ ദൃശ്യങ്ങളും കാണിച്ചിരുന്നു.ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമുള്ള ചില ദൃശ്യങ്ങളില്‍ ദിലീപിന്റെ കൂടെ നില്‍ക്കുന്നയാളെക്കുറിച്ച് സംശയമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പൊലീസിനെ അറിയിച്ചിരുന്നു.

Articles You May Like

x