ഹൃദയം സിനിമയിലെ നഗുമോ ഗാനത്തിലെ ബീഫ് കഴിക്കുന്ന രംഗത്തിൽ ഹിന്ദു വിരുദ്ധത ആരോപിച്ച് നോർത്ത് ഇന്ത്യൻ പ്രൊഫൈലുകൾ; മോഹൻലാലിനും പ്രണവിനുമെതിരെ സൈബർ ആക്രമണം

ഏകദേശം ഒന്നര വർഷം മുൻപ് റിലീസ് ചെയ്ത ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസ സംവിധാനം ചെയ്ത ഈ സിനിമയിൽ പ്രണവ് മോഹൻലാൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിൽ കല്യാണി പ്രിയദർശൻ ആണ് ഒരു നായികയായി എത്തുന്നത്. സിനിമയിൽ നഗുമോ എന്നൊരു ഗാന രംഗമുണ്ട്. ഈ പാട്ടിലെ രംഗത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനം ബീഫ് കഴിക്കുന്ന രംഗമുണ്ട്. ഇതാണ് ഇപ്പോൾ വലിയ രീതിയിൽ വിവാദമായി മാറിക്കൊണ്ടിരിക്കുന്നത്.

ട്വിറ്ററിലാണ് നിരവധി ഹിന്ദുത്വവാദികൾ വിദ്വേഷം നിറയ്ക്കുന്ന കമന്റുകൾ ആയി ഇപ്പോൾ രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ഈ രംഗം തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് സംഘപരിവാർ പ്രൊഫൈലുകൾ പറയുന്നത്. മോഹൻലാലിനും മകൻ പ്രണവ് മോഹൻലാലിനും എതിരെ നിരവധി ആളുകൾ ആണ് ഇപ്പോൾ സൈബർ ആക്രമണവുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. ത്യാഗരാജ കീർത്തനങ്ങൾ ഗാനമാണ് ഇത് എന്നും അതിൽ ബീഫ് കഴിക്കുന്ന രംഗം കൂട്ടിച്ചേർത്തത് പ്രകോപനപരമാണ് എന്നുമാണ് ഹിന്ദുത്വവാദികൾ പറയുന്നത്. ഏകദേശം ഒരു കോടി 70 ലക്ഷം ആളുകൾ ആണ് ഈ ഗാനം യൂട്യൂബിൽ കണ്ടിട്ടുള്ളത്. ഹിഷാം അബ്ദുൽ വഹാബ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

”ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാൻ ആരാണ് മല്ലുവുഡിന് അവകാശം നൽകിയതെന്നും, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിൽ മോഹൻലാലിന്റെ മകനും സംവിധായകൻ പ്രിയദർശന്റെ മകളുമാണ് അഭിനയിക്കുന്നത്” എന്ന് പറയുന്ന ട്വീറ്റ് ആണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. ഗാനരംഗത്തിൽ കല്യാണി ബീഫ് കഴിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് സ്വാതി ബെല്ലം എന്ന അക്കൗണിൽ നിന്നും ട്വീറ്റ് പ്രചരിക്കുന്നത്.

”എന്നാൽ പവിത്രമായ തെലുങ്ക് രാമ സങ്കീർത്തനം പശ്ചാത്തലമായി ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന്റെ ആവശ്യകത എന്താണ്” എന്നും സ്വാതി ബെല്ലത്തിന്റെ ട്വീറ്റിൽ പറയുന്നു. ഈ ട്വീറ്റ് എത്തിയതിന് പിന്നാലെ മോഹൻലാലിനെതിരെ കടുത്ത രീതിയിലുള്ള വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്.

സ്വാതി ബെല്ലം എന്ന വ്യക്തിയാണ് ഈ കാര്യം ആദ്യമായി ചൂണ്ടിക്കാണിച്ചത്. ഹിന്ദു സംസ്കാരത്തെ നശിപ്പിക്കുവാൻ മലയാളം സിനിമ ഇൻഡസ്ട്രിക്ക് ആരാണ് അധികാരം നൽകിയത് എന്നാണ് ഇയാൾ ചോദിക്കുന്നത്. അതേസമയം മോഹൻലാലിനെതിരെയും നിരവധി ആളുകൾ മോശം പരാമർശങ്ങൾ ആയി രംഗത്തെത്തുന്നുണ്ട്.

Articles You May Like

x