തീര്‍ത്തും അപ്രതീക്ഷിതം ആയിരുന്നു വിവാഹം , എല്ലാം ദൈവ നിശ്ചയമാണ് ; ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് കാവ്യ

ബാലതാരമായെത്തി നായിക നിരയിലേക്ക് ഉയര്‍ന്ന മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയാണ് കാവ്യമാധവന്‍. മലയാളത്തിലും തമിഴിലും അഭിനയ മികവ് തെളിയിച്ചിട്ടുണ്ട് താരം. 1991ല്‍ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തുന്നത്. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി തുടക്കം കുറിച്ചു. പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങളായിരുന്നു. പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.

2009ല്‍ കാവ്യ, നിശാല്‍ ചന്ദ്രയുമായി വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധം അധികം നാള്‍ ഉണ്ടായിരുന്നില്ല. 2011ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇതിന് ശേഷം 2016ല്‍ ജനപ്രിയ നായകനായ ദിലീപിനെ താരം വിവാഹം ചെയ്തു. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചനവും കാവ്യയുമായുള്ള വിവാഹവുമെല്ലാം അന്ന് വളരെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ ആയിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ സിനിമാമേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് പങ്കെടുത്തത്. 2018ല്‍ ദിലീപിനും കാവ്യയ്ക്കും ഒരു കുഞ്ഞ് ജനിച്ചു. മഹാലക്ഷ്മി എന്നാണ് പേര്. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത്. ഇവരെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ട്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തയുടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുമുണ്ട്.

ദിലീപുമായുള്ള വിവാഹ ശേഷം താരം അഭിനയത്തില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും മാറി നില്‍ക്കുകയാണ്. എന്നാല്‍ കാവ്യയുടെ പഴയകാല വീഡിയോകളും അഭിമുഖങ്ങളുമൊക്കെ ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ദിലീപുമായുള്ള വിവാഹം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും എല്ലാം ദൈവ നിശ്ചയമാണെന്നും ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോ ആണ് ഇപ്പേള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. താനും ദിലീപും ഒന്നാകണമെന്ന് ഏറെ ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ ആണെന്നും കാവ്യ പറയുന്നു.

ഞാനും ദിലീപേട്ടനും ഒന്നാകുന്ന കാര്യങ്ങള്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ചോദിക്കുമായിരുന്നു. ഇത് കേള്‍ക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറുമായിരുന്നു. ഗോസിപ്പുകള്‍ ഞങ്ങളെ ചേര്‍ത്ത് പറയുമ്പോഴും ഒരുമിച്ച് ജീവിക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടന്‍. നടന്‍ എന്നതിനേക്കാള്‍ എനിക്ക് ആ വ്യക്തിയോട് ബഹുമാനം ആയിരുന്നു. എന്ത് കാര്യമുണ്ടെങ്കിലും ദിലീപേട്ടനോട് പറയുമായിരുന്നുവെന്നും, അദ്ദേഹം അത് പുറത്ത് പറയാതെ മനസ്സില്‍ സൂക്ഷിക്കുമായിരുന്നുവെന്നും കാവ്യ പറയുന്നു.

ഏതൊരു മാതാപിതാക്കളെപോലെ എനിക്ക് ഒരു കൂട്ടുവേണമെന്നും അത് അവരുടെ ഒരു സ്വപ്‌നമായിരുന്നുവെന്നും കാവ്യ പറയുന്നു. അവര്‍ പല രീതിയിലും അന്വേഷിച്ചതിന് ശേഷമാണ് ദിലീപേട്ടനില്‍ എത്തിയതെന്നും എന്നെ നല്ലപോലെ അറിയുന്ന ഒരു വ്യക്തി ആയതുകൊണ്ട് തന്നെ ആരും അതില്‍ എതിര്‍പ്പൊന്നും പറഞ്ഞില്ലെന്നും കാവ്യ വ്യക്തമാക്കുന്നു. ബന്ധങ്ങള്‍ക്ക് ഏറെ വിലകൊടുക്കുന്ന സുഹൃത്തിന്റെ കൂടെ ജീവിതം തുടങ്ങിയതില്‍ ഒരുപാട് സന്തോഷമുണ്ട്. വിവാഹത്തിന് ഒരാഴ്ച്ച മുന്‍പ് ദിലീപിന്റെ ബന്ധുക്കള്‍ വീട്ടില്‍ വന്നു. ജാതക പൊരുത്തം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ചയുണ്ടെന്നും പിന്നെ എല്ലാം പെട്ടന്നായിരുന്നുവെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന് അധികം ആരേയും ഷണിച്ചിരുന്നില്ല. അടുത്ത ബന്ധുക്കള്‍പോലും വിവാഹത്തിന്റെ തലേദിവസമാണ് അറിയുന്നത്. വിവാഹവാര്‍ത്ത് അറിഞ്ഞുകൊണ്ട് ആളുകള്‍ കൂട്ടം കൂടും എന്ന പേടിയുള്ളതുകൊണ്ടായിരുന്നു രഹസ്യമാക്കിയത്. എല്ലാം ദൈവ നിശ്ചയമാണ്, ഇനി എന്താകുമെന്നൊന്നും പറയാനാകില്ലെന്നും ശരിയായത് മാത്രം ചെയ്യുക, അതാണ് ഞങ്ങള്‍ ചെയ്തതെന്നും കാവ്യ വീഡിയോയില്‍ പറഞ്ഞു.

 

Articles You May Like

x