ചിരിയുടെ ഗോഡ്ഫാദറിന് വിട, സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിച്ച് സാംസ്കാരിക കേരളം; രാവിലെ പൊതുദർശനം, ഖബറടക്കം വൈകീട്ട്

കൊച്ചി: അന്തരിച്ച സിനിമാ സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിലാണ് ഖബറടക്കം. ഇന്നു രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനായി എത്തിച്ചു. കലാരംഗത്തെയും സാംസ്കാരിക രംഗത്തെയും നിരവധി പേരാണ് സിദ്ധിഖിനെ അവസാനമായി കാണാൻ ഒഴുകിയെത്തുന്നത്.

രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണിവരെയാണ് കൊച്ചിയിലെ ജനങ്ങൾക്കും സിനിമാ സാംസ്‌കാരിക പ്രവർത്തകർക്കും അന്ത്യാഞ്ജലി അർപ്പിക്കാനായി പൊതു ദർശനത്തിന് വെക്കുക. തുടർന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും.

ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകൻ സിദ്ദിഖ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്ന സിദ്ദിഖ് കഴിഞ്ഞ ദിവസം മുതൽ എക്‌മോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

Articles You May Like

x