ഒൻപതു വർഷത്തെ കാത്തിരിപ്പ്; അമ്പതാം വയസിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി നടി സുമ ജയറാം സന്തോഷം പങ്ക് വെച്ച് താരം

ലയാള സിനിമ പ്രേമികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് സുമ ജയറാം . മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം  സുമ ജയറാം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. 1988ൽ ഉൽസവപ്പിറ്റെന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്.പിന്നീട് സുമ ശ്രദ്ധിക്കപ്പെട്ടത് 1990ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കുട്ടേട്ടൻ എന്ന സിനിമയിലൂടെയാണ്.2018 ലായിരുന്നു ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം. സുമയുടെ വിവാഹത്തിനു ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു.സുമ ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ആദ്യമായി അമ്മയായ സന്തോഷമാണ് സുമ ജയറാം പങ്കുവെച്ചിരിക്കുന്നത്. അമ്പതിനോട് അടുക്കുന്ന വേളയിൽ ഇരട്ട കുഞ്ഞുങ്ങളാണ് സുമയ്ക്ക് പിറന്നിരിക്കുന്നത്. രണ്ട് ആൺകുട്ടികളാണ് സുമയ്ക്കും ലല്ലുവിനും പിറന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നടി കുഞ്ഞുങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

അഭിമാനത്തോടെ ഞങ്ങൾ ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വിവരം അറിയിക്കുന്നുവെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. ആൻ്റണി ഫിലിപ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഭർത്താവിൻ്റെ അച്ഛൻ പാലാത്ര തങ്കച്ചൻ മരിച്ചതിൻ്റെ പതിനാറാം വാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതെന്നും വലിയ സന്തോഷമാണെന്നും സുമ കുറിച്ചിട്ടുണ്ട്. ​ പ്രിയ താരത്തിന്റെ പുതിയ സന്തോഷത്തിൽ ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് എത്തിയത്.ഗർഭിണി ആയിരുന്ന സമയത്തെ ബേബി ഷവറിന്റേയും വളകാപ്പിന്റേയും ചിത്രങ്ങളും സുമ പങ്കുവെച്ചിരുന്നു.

ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  മഴയെത്തും മുമ്പേയിലെ വേഷവും വളരെ ശ്രദ്ധേയമാണ്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഇടയിൽ നിർമ്മാതാവിന്റെ വേഷത്തിലും സുമ സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. ആർട്ട് ഫിലിം ആദിയുടെ നിർമ്മാണം നടത്തിയത് സുമ ആയിരുന്നു. ചിത്രത്തിന്റെ സംവിധാനം സുമയുടെ സഹോദരൻ ബോണി ആയിരുന്നു. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.

1990ൽ സിൽക്ക് സ്മിത അഭിനയിച്ച നാളെ എന്നുണ്ടോ എന്ന ചിത്രത്തിത്തിലും സുമ അഭിനയിച്ചിട്ടുണ്ട്. 1990ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ് മിസ് അനിത മേനോനിലും സുമ അഭിയിച്ചിട്ടുണ്ട്. പിന്നീട് ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷമാണ് അഭിനയത്തിൽ നിന്നും സുമ ഇടവേളയെടുത്തത്.കുറച്ചുകാലം തനിക്ക് അഭിനയത്തിൽ വിട്ടുനില്‍ക്കണമെന്ന് തോന്നിയതുകൊണ്ടാണ് വിട്ടുനിന്നത് എന്ന് മുൻപൊരിക്കൽ സുമ തുറന്നുപറഞ്ഞിട്ടുണ്ട്.

Articles You May Like

x