50-ാം വയസില്‍ ജനിച്ച ഇരട്ടക്കുട്ടികളുടെ മാമോദീസ ; ആഘോഷമാക്കി നടി സുമാ ജയറാം

മലയാളസിനിമ പ്രേക്ഷകർക്കിടയിൽ ഏറെ പരിചിതയായ നടിമാരിൽ ഒരാളാണ് സുമജയറാം. നായികയായും, സഹനടിയായും നിരവധി സിനിമകളിലും, സീരിയലുകളിലും അഭിനയിക്കുവാൻ സുമയ്ക്ക് സാധിച്ചു. വിവാഹത്തിന് ശേഷം അഭിനയജീവിതത്തോട് പൂർണമായും വിട പറഞ്ഞ് ഭർത്താവിനൊപ്പം വിദേശത്ത് താമസിക്കുകയായിരുന്നു താരം. 50-ാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുക്കാൻ തനിയ്ക്ക് സാധിച്ച അപൂർവഭാഗ്യത്തെ സംബന്ധിച്ച് സുമ വെളിപ്പെടുത്തിയപ്പോൾ ആശംസകൾ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇനിയും കുഞ്ഞുങ്ങൾ ആയില്ലേയെന്ന ചോദ്യത്തിന് മുൻപിൽ തനിയ്ക്ക് കിട്ടിയനിധിയാണ് മക്കളെന്ന് സുമ തന്നെ മുൻപ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ആന്റണിയെന്നും, ജോർജെന്നും പേരിട്ടിരിക്കുന്ന തൻ്റെ കുഞ്ഞുങ്ങളുടെ മാമോദീസ നടത്തിയ വിശേഷമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കൺമണികളുടെ ആദ്യ ചടങ്ങ് ഗംഭീരമായിട്ടാണ് നടിയും, ഭര്‍ത്താവ് ലല്ലു ഫിലിപ്പ് മാത്യുവും ചേര്‍ന്ന് നടത്തിയത്. സമാധാത്തിന്റെയും, പരിശുദ്ധിയുടെ നിറമായ വെള്ള വസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങള്‍ക്കുള്ള വേദി ഒരുക്കിയത്. വെള്ള നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞ് ഫിലിപ്പ് എത്തിയപ്പോള്‍ അതേ നിറത്തിലുള്ള സാരിയുടുത്താണ് സുമയും എത്തിയത്. സാധരണ നിലയിൽ ധാരാളം ആഭരണങ്ങൾ ധരിക്കുന്ന സുമ പതിവില്‍ നിന്നും വിപരീതമായി വെള്ളി നിറത്തിലുള്ള ഫാൻസി ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. മക്കൾക്കും ഭർത്താവിനുമൊപ്പം അതീവ സുന്ദരിയായിട്ടാണ് സുമയും ചടങ്ങിനെത്തിയത്.

ചടങ്ങിനടിയിൽ എല്ലാവരെയും ആകർഷിച്ചത് ഇരുവരുടെയും മക്കളായിരുന്നു. തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങളണിയിച്ച് മക്കളെ സുന്ദരന്മാരാക്കി ഒരുക്കിയാണ് സുമയും ഫിലിപ്പും വേദിയിലേയ്ക്ക് കൊണ്ടുവന്നത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് കേക്ക് മുറിച്ച് നടത്തിയ ഈ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ വൈറലായി മാറുന്നത്. നിരവധി ആളുകളാണ് കുഞ്ഞുങ്ങൾക്കും, സുമയ്ക്കും, കുടുംബത്തിനും ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മക്കൾക്ക് എല്ലാ നന്മയും ഉണ്ടാവട്ടെയെന്നും, നല്ല മാതാപിതാക്കളാകാൻ ഇരുവർക്കും സാധിക്കട്ടെയെയാണ് ആരാധകർ കമെന്റ് ചെയ്തിരിക്കുന്നത്.

മലയാള സിനിമയില്‍ ഒരു കാലത്ത് ക്യാരക്ടര്‍ വേഷങ്ങളിലൂടെ സജീവ സാനിധ്യമായിരുന്ന അഭിനേത്രിയാണ് സുമ ജയറാം. ലോഹിത ദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 1990 – ല്‍ പുറത്തിറങ്ങിയ കുട്ടേട്ടന്‍ എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. പിന്നീട് മാലയോഗം, വചനം, ഹിസ്‌നെസ് അബ്ദുള്ള, ഏകലവ്യന്‍ , കാബൂളിവാല, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മഴയെത്തും മുന്‍പേ, ഇഷ്ടം തുടങ്ങി നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷര്‍ക്കിടയില്‍ സുപരിചിതയായി. പിന്നീട് സിനിമ മേഖലയില്‍ നിന്നും നേരിട്ട പ്രതിസന്ധികളും, പ്രയാസങ്ങളും കാരണം സുമ ജയറാം സീരിയല്‍ രംഗത്തേയ്ക്ക് ചേക്കേറി.

ഒരുപാട് യാത്രകള്‍ ചെയ്ത് സിംഗിളായി ജീവിക്കാനായിരുന്നു തനിയ്ക്ക് താല്‍പര്യമെന്നും, വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന കുറച്ചു പണം യാത്രകള്‍ ചെയ്യുന്നതിനായി മാറ്റി വെക്കാറുണ്ടയിരുന്നെനും, ആദ്യമൊന്നും തന്റെ മനസില്‍ പ്രണയത്തിനോ, വിവാഹത്തിനോ സ്ഥാനമില്ലായിരുന്നെന്നും പ്രണയാഭ്യര്‍ത്ഥന നടത്തിവരെ പോലും താന്‍ നിരുത്സാഹപ്പെടുത്തി വിടുകയായിരുന്നെന്നും സുമ സൂചിപ്പിച്ചിരുന്നു.

Articles You May Like

x