ഇത് വിനായകൻ്റെ സിനിമ, ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്, എല്ലാവരും കൊണ്ടാടപ്പെടേണ്ട സിനിമയാണ്; ജയ്‌ലർ-നെ പുകഴ്ത്തി മന്ത്രി വി ശിവൻകുട്ടി

രജനികാന്ത് നായകനായത്തിയ ‘ജയിലർ’ സിനമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോളിതാ സിനിമയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രം​ഗത്തെത്തി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മന്ത്രി സിനിമയെ പറ്റി കുറിച്ചത്.

“ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..”, എന്നാണ് വി ശിവൻകുട്ടി കുറിച്ചത്. ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ വരുന്നൊരു ഫോട്ടോയും അദ്ദഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. വിനായകനെ പുകഴ്ത്തി കൊണ്ടുള്ളതാണ് ഭൂരിഭാഗം കമൻറും.

രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ജയിലറിൽ വർമ്മ എന്ന പ്രതിനായ വേഷത്തിൽ ആണ് വിനായകൻ എത്തിയത്. ക്രൂരനായ വില്ലനൊപ്പം തന്നെ അദ്ദേഹത്തിൻറെ കോമഡിക്കും കയ്യടി ഏറെയാണ്. മുത്തുവേൽ പാണ്ഡ്യനൊപ്പം കട്ടയ്ക്ക് നിന്ന വർമ്മയാണ് സമീപകാലത്തെ ഏറ്റവും മികച്ച വില്ലൻ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ആദ്യം ഈ പ്രതിനായക വേഷത്തിനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് പറഞ്ഞ ചില കാര്യങ്ങളായിരുന്നു ഇതിന് കാരണം. എന്നാൽ പലകാരണങ്ങളാലും മമ്മൂട്ടിയ്ക്ക് ജയിലറിൽ ഭാഗമാകാൻ സാധിച്ചില്ല. പിന്നെയാണ് വിനായകനിലേക്ക് സംവിധായകൻ നെൽസൺ എത്തുന്നത്.

Articles You May Like

x