വിനായകനെ ഇനി മലയാളികൾക്ക് കിട്ടില്ല, അത്രയ്ക്ക് ആരാധകരാണ് അവിടെ, തെലുങ്ക്, തമിഴ് സിനിമാപ്രവർത്തകർ അദ്ദേഹത്തെ വിട്ടു തരില്ല; ജയ്ലറിൽ രജനികാന്തിന്റെ മരുമകളായി വേഷമിട്ട മിർണ മേനോൻ

രജനികാന്ത് നായകനാരജനികാന്തിന്റെ ‘ജയിലർ’ ചിത്രത്തിൽ വിനായകനും ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തിൽ വർമ്മ എന്ന വില്ലൻ വേഷത്തിലാണ് വിനായകൻ എത്തിയത്. വിനായകനെ ഇനി മലയാളികൾക്ക് കിട്ടില്ലെന്നും തെലുങ്ക്, തമിഴ് സിനിമാപ്രവർത്തകർ അദ്ദേഹത്തെ വിട്ടു തരില്ല എന്നാണ് ചിത്രത്തിൽ രജനികാന്തിന്റെ മരുമകളായി വേഷമിട്ട മിർണ മേനോൻ പറയുന്നത്.

”വിനായകനെ ഇനി നമുക്ക് ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ആരാധകരാണ് അവിടെ. ഞാൻ രണ്ടു തെലുങ്ക് സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെ എന്നെ അറിയുന്നവർ ഒക്കെ ‘വിനായകേട്ടനെ അറിയുമോ’ എന്ന് ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടോ? ഇപ്പോൾ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോ? എന്നൊക്കെയാണ് ചോദിക്കുന്നത്.”

”എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ കഴിയുന്ന ആളാണ് വിനായകൻ. നെൽസൺ സർ സിനിമ എടുക്കുന്നത് ആറു മുതൽ അറുപത് വയസു വരെയുള്ള ആളുകൾക്ക് വേണ്ടിയാണ്. ഈ സിനിമയിലൂടെ അത് സാധിച്ചു എന്നാണ് തോന്നുന്നത്. രജനി സർ, ലാലേട്ടൻ എന്നിവരോടൊപ്പം ഒരുമിച്ച് അഭിനയിച്ചു എന്ന് പറയുന്നത് സ്വപ്നം പോലെയാണ് തോന്നുന്നത്.”

”ഈ സിനിമയിൽ എല്ലാ താരങ്ങളുടെയും കഥാപാത്രം വളരെ നന്നായി വന്നിട്ടുണ്ട്. വളരെ ശാന്തമായി മെഡിറ്റേഷൻ ഒക്കെ ചെയ്തു ഇരിക്കുന്ന ആളാണ് രജനി സർ. നന്നായി കോമഡി പറയുന്ന ആളാണ്. ജീവിതത്തിൽ വലിയൊരു ഭാഗ്യം തന്നെയാണ് ഈ സിനിമ” എന്നാണ് മിർണ പറയുന്നത്.

Articles You May Like

x