മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു; വേദനയോടെ താരം

മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരിയും കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ ഭാര്യയുമായ ആമിന അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു.

മമ്മൂട്ടിയുടെ സന്തത സഹചാരി ജോര്‍ജ്ജാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തുന്നത്. മമ്മൂട്ടിയുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മക്കള്‍: ജൂലി, ജൂബി, ജിതിന്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് ചെമ്പ് ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍.

Articles You May Like

x