ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് ചോദിച്ചുവന്നയാളാണ്, അന്ന് ആദ്യമായി ദുബായി ഷോയിൽ വച്ച് പരിചയപ്പെട്ടു, പിന്നീട് പല ഷോകളിലൂടെയും സംസാരിച്ച് സുഹൃത്തുക്കളായി: റിങ്കു ടോമിക്ക് ജന്മദിനാശംസയുമായി മുക്ത

മലയാള സിനിമ പ്രേമികൾക്കും ടെലിവിഷൻ പ്രേമികൾക്കും ഏറെ സുപരിചതമായ നടിയാണ് മുക്ത. ഭർത്താവ് റിങ്കുടോമിയും മകൾ കിയാരയും ഒന്നിച്ചുള്ള വിശേഷങ്ങൾ മുക്ത സോഷ്യ്ൽ മീഡിയയിൽ‌ പങ്കുവെക്കാറുണ്ട്. ഭർത്താവ് റിങ്കു ടോമിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മുക്ത പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. ആദ്യം കണ്ട നാൾ മുതലുള്ള ഫോട്ടോ സഹതിമാണ് പോസ്റ്റ്.

ഒരു ദുബായി ഷോയിൽ വച്ചാണത്രെ ആദ്യമായി റിങ്കു ടോമിയെ മുക്ത കണ്ടുമുട്ടുന്നത്. അന്ന് തമിഴിലും മലയാളത്തിലും എല്ലാം തിരക്കുള്ള നടിയാണ് മുക്ത. റിമി ടോമിയുടെ സഹോദരനായ റിങ്കു, സഹോദരിയ്ക്ക് കൂട്ടായിട്ടാണ് ദുബായി ഷോയിൽ എത്തിയത്. അവിടെ മുക്തയുടെ ഡാൻസ് ഷോയും ഉണ്ടായിരുന്നു. അന്ന് കണ്ടപ്പോൾ, ‘ഒരു ഫോട്ടോ എടുത്തോട്ടെ’ എന്ന് റിങ്കു ചോദിച്ചു. ‘അതിനെന്താ എടുക്കാലോ’ എന്ന് പറഞ്ഞ് മുക്ത കൂടെ നിന്നു.

അന്ന് ആദ്യമായി ദുബായി ഷോയിൽ വച്ച് പരിചയപ്പെട്ടു. പിന്നീട് പല ഷോകളിലൂടെയും സംസാരിച്ച് സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി വളർന്നതിനെ കുറിച്ചെല്ലാം മുക്ത പല അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. 2015 ൽ ആണ് മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം കഴിഞ്ഞത്. എട്ട് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് രണ്ടുപേരും.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു

Articles You May Like

x