മുക്തയുടെ മകൾ കൺമണിയുടെ പിറന്നാൾ ആഘോഷമാക്കി നാത്തൂൻ റിമി ടോമിയും നടി മുക്തയും; വൈറലായി വീഡിയോകളും ചിത്രങ്ങളും

ലാൽ ജോസ് സംവിധാനം ചെയ്‌ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് നടി മുക്ത, താരത്തിന്റെ യഥാർത്ഥ പേര് എൽസ ജോർജ്ജ് എന്നാണ് സിനിമയിൽ എത്തിയ ശേഷമാണ് താരത്തെ മുക്ത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്, മലയാള സിനിമയിൽ അഭിനയിച്ചതിന് തൊട്ട് പുറകെ തന്നെ തമിഴ് സിനിമയിലും തെലുഗ് സിനിമയിലും മുക്ത അരങ്ങേറ്റം കുറിക്കുകയായിരുന്നു

ഇതുവരേക്കും മുപ്പത്തിയാറ് ചിത്രങ്ങളിൽ നായികയായിട്ട് താരം അഭിനയിച്ചിട്ടുണ്ട്, 2005ൽ സിനിമയിൽ അരങ്ങേറ്റം നടത്തിയ മുക്ത 2017ന് ശേഷം സിനിമ മേഖലയിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു, സിനിമയ്ക്ക് പുറമെ നിരവതി ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്, ഈയടുത്തു കൂടത്തായി ജോളിയുടെ കഥ പറഞ്ഞ കൂടത്തായി എന്ന സീരിയലിൽ കൂടി മിനിസ്ക്രീനിലേക്ക് വൻ തിരിച്ച് വരവാണ് നടത്തിയത്, ഡോളി എന്ന കഥാപാത്രമായാണ് നടി മുക്ത ആ പരമ്പരയിൽ അഭിനയിച്ചത്

മുക്ത ഇപ്പോൾ വിജയ് ടിവിയിൽ സംപ്രേഷണം ചെയുന്ന തമിഴ് സീരിയൽ വെലാമലിൽ റാണി ഉമൈയാല് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്, 2015 ആയിരുന്നു നടി മുക്തയുടെ വിവാഹം നടന്നത്, നടിയും ഗായികയുമായ റിമിടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ കഴുത്തിൽ താലി ചാർത്തിരിക്കുന്നത്, 2016ൽ ഇരുവർക്കും കിയാര എന്ന മകൾ ജനിക്കുന്നത്, കൺമണി എന്നാണ് കിയാരയെ വീട്ടിൽ വിളിക്കുന്നത്, റിമിടോമിയുടെ നിരവതി വീഡിയോകളിൽ കൺമണി വന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ മലയാളികൾക്ക് മുക്തയുടെ മകളും ഏറെ സുപരിചിതം ആണെന്ന് തന്നെ പറയാം

ഈ അടുത്ത് മഴവിൽ മനോരമയുടെ സംപ്രേഷണം ചെയുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ റിമി ടോമിയുടെ കൂടെ മുക്തയുടെ മകൾ കിയാരയും ഡാൻസ് ചെയ്യുന്നത് വൈറലായി മാറീരുന്നു, ഇന്ന് കൺമണിയുടെ അഞ്ചാം പിറന്നാൾ ആയിരുന്നു, കേക്ക് മുറിച്ച് മകളുടെ പിറന്നാൾ മുക്തയും റിമിടോമിയും കൊണ്ടാടുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്, മുക്തയും മകളും ഒരുപോലത്തെ നിറത്തിലുള്ള ഡ്രെസുകൾ ആണ് അണിനിരുന്നത്, ” ജന്മദിനാശംസകൾ കൺമണിവാവേ” എന്നാണ് റിമി ടോമി കുറിച്ചിരിക്കുന്നത്, നിരവതി പേരാണ് കൺമണിക്ക് ജന്മദിന ആശംസകൾ അറിയിക്കുന്നത്

Articles You May Like

x