ഇത്രയും കാലങ്ങൾക്ക് ശേഷം ഞങ്ങൾ ഒരുമിച്ചു ജീവിക്കണം എന്നൊക്കെ ഉള്ളത് ദൈവത്തിൻ്റെ നിയോഗമാണ്, സ്വകാര്യതയെ മാനിച്ചായിരുന്നു രണ്ടാം വിവാഹം രഹസ്യമാക്കിയതെന്ന് ഉർവ്വശി

മലയാളത്തിൻ്റെ എവർഗ്രീൻ നായികയാണ് ഉർവശി. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെയാണ് ഉർവശി അഭിനയരംഗത്ത് എത്തിയത്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിർമ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശിയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഇപ്പോഴിതാ താൻ വളരെ സെൻസിറ്റീവ് ആയ വ്യക്തിയാണെന്ന് പറയുകയാണ് ഉർവ്വശി. ജീവിതത്തിൽ നമുക്ക് ഓരോ ഘട്ടങ്ങൾ ഉണ്ടാകും. അത് മറികടക്കാൻ ഉള്ള ആത്മവിശ്വാസം തരാൻ അനുഭവം മാത്രമാണ് ഉള്ളത്. നമ്മളെക്കാൾ ദുഃഖം അനുഭവിക്കുന്നവരെ കാണുമ്പൊൾ നമ്മൾ അത്രത്തോളം ആയിട്ടില്ലല്ലോ എന്നോർത്ത് ആശ്വാസം തോന്നും. തീർച്ചയായും മായിക്കാൻ പറ്റാത്ത ചിലതുണ്ട്. അതാണ് ജനനവും മരണവും വിവാഹവും. വിവാഹം അറിയിക്കാഞ്ഞതിൽ ഒരു പരിഭവം ഉണ്ടെന്ന് അവതാരക പറയുമ്പോൾ അതിനു ഒരു കാര്യമേ ഉണ്ടായിരുന്നൂള്ളൂ. നമ്മുടെ വീട്ടിലെ എല്ലാവരെയും, എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അറിയാം. അപ്പോൾ ഒരു സ്വകാര്യത വേണം എന്ന് തോന്നി അത്ര മാത്രം. സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത് അദ്ദേഹത്തിനും കുടുംബത്തിനും ഇഷ്ടം ആയിരുന്നില്ല.

ശിവപ്രസാദിന്റെ വീട് കൊല്ലം ജില്ലയിലെ ഏരൂർ എന്ന് പറഞ്ഞ സ്ഥലത്താണ്, കൺസ്ട്രക്ഷൻ ആണ് അദ്ദേഹത്തിന്റെ ഫീൽഡ്. എങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും ഒക്കെ സിനിമ വലിയ ഇഷ്ടമാണ്. സിനിമ കാണാറുണ്ട്. എന്റെ ഷൂട്ടിങ് കാര്യങ്ങളും, എല്ലാം എന്നെക്കാളും കൂടുതൽ നോക്കി ചെയ്യുന്നത് അദ്ദേഹമാണ്. വളരെകാലമായി അറിയുന്ന ഒരു വ്യക്തികൂടിയാണത്, എന്തുകൊണ്ടാണ് എന്നിട്ടും വിവാഹത്തിലേക്ക് എത്താൻ ഇത്ര വൈകിയത് എന്ന് ചോദിക്കുമ്പോൾ ഇതൊക്കെ നിയോഗങ്ങൾ ആണ്. ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു. അത് ഇത്രയും കാലം എടുക്കണം എന്നുള്ളത് ഈശ്വര നിയോഗം ആണ്. എല്ലാം ദൈവത്തിന്റെ തീരുമാനം ആണ്. അദ്ദേഹം ഇത്രകാലം വിവാഹം ചെയ്യാതെ ഇരുന്നതും. ഇത്രയും കാലങ്ങൾക്ക് ശേഷം ഞങ്ങൾ ഒരുമിച്ചു വിവാഹം കഴിക്കണം, ഒരുമിച്ചു ജീവിക്കണം എന്നൊക്കെ ഉള്ളത് ദൈവത്തിന്റെ നിയോഗം മാത്രമാണ്.

സിനിമയിലേക്ക് എത്തും എന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്ന ആളെ അല്ല. മാക്സിമം ഒരു ടീച്ചർ ആകും എന്നാണ് മനസ്സിൽ കരുതിയിരുന്നത്. നടി ആയി കിട്ടിയ ജീവിതം ബോണസ് ആണ്. സിനിമ എനിക്ക് സംതൃപ്തി മാത്രമേ തന്നിട്ടുള്ളൂ. അതിനിടയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ട് എങ്കിൽ എന്റെ പ്രശ്നം മാത്രമാണ്. അല്ലാതെ സിനിമ ഒരിക്കലും എനിക്ക് വേദന നൽകിയിട്ടില്ല.സിനിമയാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സുരക്ഷിതം എന്നാണ് ഞാൻ കരുതിയിട്ടുള്ളത്. മറ്റൊരു ജോലിയിൽ ആയിരുന്നു ഞാൻ എങ്കിൽ ഇത്ര സുരക്ഷിത ആകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മൾ എന്താണോ അതായിരിക്കും നമ്മൾക്ക് എവിടെ ചെന്നാലും കിട്ടുന്ന പെരുമാറ്റം. സിനിമ എന്നും സേഫ് ആണെന്നാണ് എന്റെ അഭിപ്രായം.

ഗ്ലാമർ ബേസ് ചെയ്യുന്ന കഥാപാത്രങ്ങൾ എനിക്ക് കംഫർട്ട് അല്ല അതുകൊണ്ട് ഞാൻ ഒഴിവാക്കിയിട്ടുണ്ട്. സഭ്യത വിടുന്ന കഥാപാത്രങ്ങൾ ഞാൻ ഏറ്റെടുക്കാറില്ല. എന്റെ ഒരു കുടുംബത്തിന്റെ അന്തരീക്ഷം എപ്പോഴും പ്ലെസന്റ് ആയിരുന്നു. അതിൽ നിന്നും കിട്ടിയ ഒരംശം ആയിരിക്കും എനിക്കും ഹ്യൂമർ ചെയ്യാൻ ആയത്.ഉർവശി പറയുന്നു.

 

Articles You May Like

x