Film News

സിനിമ നടി എന്നു പറഞ്ഞാൽ അന്ന് വലിയ വിലയായിരുന്നു, ഇന്ന് യൂത്തിന് വേണ്ടിയാണ് സിനിമ ചെയ്യുന്നത്, പഴയ പോലെ ഫാമിലിയും അവരുടെ ഇൻ്റിമസിയും പറയുന്ന സിനിമകൾ കുറവാണ്; നടി ജീജ സുരേന്ദ്രൻ

മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ജീജ സുരേന്ദ്രൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമായ തന്റെതായ നിലപാടുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.

അതേസമയം, പലപ്പോഴും വിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിട്ടുള്ള നടി കൂടിയാണ് ജീജ. സഹതാരങ്ങളെ കുറിച്ചുള്ള നടിയുടെ ചില പരാമർശങ്ങളൊക്കെയാണ് വിവാദമായി മാറിയിട്ടുള്ളത്. ഇടക്കാലത്ത് നിരവധി അഭിമുഖങ്ങൾ താരം നൽകിയിരുന്നു. സിനിമയിലും സീരിയലിലും വർഷങ്ങളായി നിൽക്കുന്നയാളെന്ന നിലയിൽ ജീജയ്ക്ക് ഉള്ള അനുഭവങ്ങൾ വലുതാണ്.

രാജസേനൻ സാറിന് ഇപ്പോൾ സിനിമകളില്ല. ജയറാം സാർ മറ്റു ഭാഷകളിലൊക്കെ സിനിമ ചെയ്യുന്നുണ്ട്. പക്ഷേ അവരെ മിസ് ചെയ്യുന്നുണ്ട്. കാരണം എന്താണെന്ന് വെച്ചാൽ ഇപ്പോഴിറങ്ങുന്ന സിനിമകളിൽ ഫാമിലി സബ്ജക്ടുകൾ കുറവാണ്. അച്ഛൻ, അമ്മ ആ നിലയ്ക്ക് പോകുന്ന കഥകളല്ല ഇപ്പോൾ വരുന്നത്. ഇപ്പോൾ ആരാണോ തിയേറ്ററുകളിലേക്ക് കേറുന്നത്. അവർക്ക് വേണ്ടി ഉണ്ടാകുന്ന സിനിമകളാണ്. യൂത്തിനെ ഉദ്ദേശിച്ചാണ് സിനിമകൾ ചെയ്യുന്നത്.

പഴയ പോലെ ഫാമിലിയും അവരുടെ ഇന്റിമസിയും പറയുന്ന സിനിമകൾ കുറവാണ്. അങ്ങനെ ഏതെങ്കിലും സിനിമകൾ ഉണ്ടോ. ഇനി അങ്ങനെയുള്ള സിനിമകൾ ഒന്നും ഉണ്ടാവില്ല, അങ്ങനെയുള്ള കഥകൾ വരില്ല. വന്നാൽ തന്നെ അങ്ങനത്തെ സിനിമകൾ ചെയ്യാൻ കഴിയുന്ന യൂത്തില്ല.

ഞാൻ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. അന്നൊക്കെ സിനിമയിൽ അഭിനയിക്കുന്നു എന്ന് പറയുന്നത് ഒരു വിലയാണ്. അത് ഉണ്ടാക്കിയെടുത്ത വില തന്നെയാണ്. അമ്മയിലെ മെമ്പർ എന്ന് പറയുന്നതും ഒരു വിലയാണ്. നമ്മുടേത് ചെറിയ ചെറിയ വേഷങ്ങൾ ആയിരുന്നുവെങ്കിൽ പോലും അവരോടൊപ്പം അഭിനയിച്ചു എന്നുള്ളത് വലിയൊരു പേരാണ്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago