അമ്മയെ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടർ എന്നെ മോശമായി സ്പർശിച്ചു, ഞാൻ മുഖത്തടിച്ചു, നഴ്സ് ഓടി വന്ന് എന്നെ പിടിച്ച്‌ മാറ്റി; ദുരനുഭവം പങ്കുവെച്ച് ഷക്കീല

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാൻ സമൂഹവും തയ്യാറാവുകയായിരുന്നു. മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ ഷക്കീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയെ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടറിൽ നിന്നുണ്ടായ മോശം പെരുമാറ്റമാണ് ഷക്കീല തുറന്ന് പറഞ്ഞത്. ഡോക്ടർ മരുന്നുകൾ എഴുതിത്തന്നു. എന്താണ് അതിൽ എഴുതിയതെന്ന് എനിക്ക് മനസ്സിലായില്ല. അതേക്കുറിച്ച്‌ ചോദിച്ചപ്പോൾ എന്താണ് സംശയമെന്ന് ചോദിച്ച്‌ മറുവശത്തിരിക്കുന്ന ഡോക്ടർ എനിക്കരികിലേക്ക് വന്നു. പിറകിൽക്കൂടി മോശമായി സ്പർശിച്ചു. ഞാൻ മുഖത്തടിച്ചു. വെറുതെ അടിച്ചതല്ല. നന്നായി അടിച്ചു. ഇന്ന് അതിനുള്ള ശക്തിയുണ്ടോ എന്ന് എനിക്കറിയില്ല. താൻ അടിക്കുന്ന ശബ്ദം കേട്ട് നഴ്സ് ഓടി വരികയും തന്നെ പിടിച്ച്‌ മാറ്റുകയും ചെയ്തു.

ഷക്കീലയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പലപ്പോഴും ചർച്ചയായിട്ടുണ്ട്. സിനിമകളിൽ നിന്നും ലഭിച്ച സമ്പാദ്യമെല്ലാം നടിക്ക് നഷ്ടപ്പെടുകയാണുണ്ടായത്. കുടുംബത്തിന് വേണ്ടി ജീവിച്ച ഷക്കീല അവസാനം ബന്ധുക്കൾ തള്ളിപ്പറഞ്ഞു. ഇന്ന് വാടക വീട്ടിലാണ് നടി താമസിക്കുന്നത്. 40 വർഷമായി വാടക വീട്ടിലാണ് താൻ താമസിക്കുന്നതെന്ന് ഷക്കീല അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

ദിവസം നാല് ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയ കാലം ഉണ്ടായിരുന്നു. അഭിനയത്തിലൂടെ ഒരുപാട് സമ്പാദിച്ചു. പക്ഷെ അത് ചേച്ചി കൊണ്ട് പോയി. വീട്ടിൽ വെച്ചാൽ ഇൻകം ടാക്സുകാർ വരുമെന്ന് പറഞ്ഞാണ് ചേച്ചി തന്റെ പണം കൈക്കലാക്കിയത്. സീറോയിൽ നിന്നാണ് താൻ പിന്നെ ജീവിതം തുടങ്ങിയതെന്നും ഷക്കീല അന്ന് വ്യക്തമാക്കി. അഭിമുഖങ്ങളിൽ ഷക്കീല നടത്തുന്ന തുറന്ന് പറച്ചിലുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

Articles You May Like

x