
വളരെ ചെറുപ്പത്തിൽ കാമുകനാൽ ഗർഭിണിയായി, ഞാൻ ഗർഭിണിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു, എന്റെ വയർ കണ്ട അമ്മയ്ക്കാണ് സംശയം തോന്നിയത്, ആ കുട്ടിയെ വേണ്ടെന്ന് അമ്മ പറഞ്ഞു; വെളിപ്പെടുത്തി ഷക്കീല
സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ്ഓഫീസ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാൻ സമൂഹവും തയ്യാറാവുകയായിരുന്നു. മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിറ സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.
ഇപ്പോഴിതാ ബിഗ് ബോസ് തെലുങ്കിൽ മത്സരിക്കുകയാണ് നടി.തന്റെ പഴയ ഇമേജിൽ നിന്നും പൂർണമായുള്ള ഒരു മോചനം ആഗ്രഹിച്ചാണ് താൻ ബിഗ് ബോസിൽ മത്സരിക്കുന്നത് എന്നാണ് ഷക്കീല പറഞ്ഞത്. ഷോയിൽ സിഗരറ്റ് വലിക്കുന്ന ഷക്കീലയുടെ വീഡിയോയൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഷക്കീല മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്. ഒരിക്കൽ താൻ ഗർഭിണിയാവുകയും ഗർഭച്ഛിദ്രം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ഷക്കീല പറയുന്നു.

‘ഞാൻ ഒരിക്കൽ ഗർഭിണിയായി, ഒരു കാമുകനുമായി പ്രണയത്തിലായിരിക്കെയാണ് ഗർഭിണിയായത്. എനിക്ക് ഇപ്പോഴും അദ്ദേഹവുമായി സൗഹൃദമുണ്ട്. അന്ന് ഞാൻ വളരെ ചെറുപ്പമായതിനാൽ ഗർഭച്ഛിദ്രം നടത്തി. ആ കുട്ടിയെ വേണ്ടെന്ന് എന്റെ അമ്മയും പറഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു ശരിയായ തീരുമാനം ആയിരുന്നു’,
‘ഞാൻ ഗർഭിണിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം എനിക്ക് ആർത്തവം ക്രമരഹിതമായിരുന്നു. അതുകൊണ്ട് ഞാനും അത് അവഗണിച്ചു. എന്റെ വയർ കണ്ട അമ്മയ്ക്കാണ് സംശയം തോന്നിയത്. എന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു. പിന്നീട് എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി അബോർഷൻ ചെയ്തു’.
