കന്യകയല്ല, താൻ ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ആരുമായാണെന്ന് വെളിപ്പെടുത്തി ഷക്കീല

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ്ഓഫീസ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാൻ സമൂഹവും തയ്യാറാവുകയായിരുന്നു. മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിറ സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.

താൻ ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ആരുമായാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. കന്യകയാണോ എന്നായിരുന്നു നടിയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ആർക്കൊപ്പമാണെന്ന ചോദ്യം ഉയർന്നത്. തന്റെ സുഹൃത്ത് പോൾ റിച്ചാർഡുമായാണ് ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നായിരുന്നു ഷക്കീലയുടെ മറുപടി. ഒട്ടും മടി കൂടാതെയാണ് ഷക്കീല ഇത് തുറന്നു പറഞ്ഞത്. ഷക്കീലയുടെ ഈ അഭിമുഖം വൈറലാവുകയാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന് ഷക്കീല വെളിപ്പെടുത്തിയിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ ആളാണ്. അയാൾ വൈകാതെ വേറെ വിവാഹം കഴിക്കും. തന്നെ വിവാഹം കഴിക്കാൻ വീട്ടിൽ സമ്മതിക്കില്ല. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും വയ്യെന്നാണ് ഷക്കീല പറഞ്ഞത്. മുൻപ് പ്രണയത്തിലായവർ എല്ലാ വിവാഹിതരായെന്നു അവരെല്ലാവരുമായി സൗഹൃദമുണ്ടെന്നും ഷക്കീല പറഞ്ഞു.

Articles You May Like

x