പിറന്നാളിന് പിന്നാലെ ഇരട്ടി മധുരമായി മറ്റൊരു സന്തോഷം ; സന്തോഷ വാർത്ത പങ്കുവെച്ചു സംയുക്ത വർമ്മ

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയായിരുന്നു സംയുക്ത വർമ്മ. ഒരു കലാ കുടുംബത്തിൽ നിന്നും വന്ന താരത്തിന് നിരവധി അവസരങ്ങൾ ആയിരുന്നു മലയാളസിനിമ ഒരുക്കി വെച്ചത്. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം സംയുക്ത അഭിനയിച്ചിട്ടുണ്ട് .സിനിമയിലെ തന്നെ പ്രമുഖ താരമായ ബിജു മേനോനെയാണ് താരം വിവാഹം ചെയ്തത്. മഴ ,മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ശ്രദ്ധ നേടിയിട്ടുണ്ട് ഇരുവരുടെയും കോംബോ മലയാള സിനിമ ഏറ്റെടുത്തതാണ്.

ബിജുമേനോനുമായുള്ള വിവാഹത്തിനുശേഷം സംയുക്ത വർമ്മ അഭിനയരംഗത്തേക്ക് തിരികെ വന്നിട്ടില്ല ,മറ്റുള്ള നടിമാരെ പോലെ താരം കുടുംബ ജീവിതം നയിച് മുന്നോട്ടുപോവുകയായിരുന്നു. സംയുക്ത വർമ്മയുടെ തിരിച്ചുവരവ് മലയാളികൾ ആഗ്രഹിക്കുന്ന ഒന്നാണ്. ബിജുമേനോൻ നൽകുന്ന പല അഭിമുഖങ്ങളിലും അവതാരകർ സംയുക്ത വർമ്മയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കാറുണ്ട്. ഇരുവർക്കും ഒരു മകൻ ആണ് ഉള്ളത് .ഇപ്പോഴിതാ സംയുക്ത വർമ്മയുടെ പിറന്നാളാഘോഷത്തിന്റ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് .

നടി മഞ്ജുവാര്യർ ,പൂർണിമ , മോഹൻദാസ് തുടങ്ങിയ പ്രമുഖ നടിമാരെല്ലാം താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. മഞ്ജുവാര്യരും പൂർണിമയും ഗീതുമോഹൻദാസ് എല്ലാം സംയുക്ത വർമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണ്.
സിനിമയിൽ സജീവമല്ലെങ്കിലും സംയുക്ത പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഈ അടുത്ത് താരം പ്രമുഖ ബ്രാൻഡുകളുടെ പരസ്യ മോഡലായി എത്തിയിരുന്നു. സോഷ്യൽമീഡിയയിലും താരം സജീവമാണ്. യോഗ വിശേഷങ്ങളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്ത കാലത്ത് താരം യോഗയിലാണ് കൂടുതൽ പരിശീലനം നടത്തിയത്. ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ അപ്‌ലോഡ് ചെയ്യാറുണ്ട്.മൈസൂർ ഹെല്‍ത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് ലെവല്‍ സര്‍ട്ടിഫിക്കറ്റ് നടിക്ക് ലഭിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രവീൺ ആണ് സർട്ടിഫിക്കറ്റ് നൽകിയത്. യോഗ ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പുതിയ നേട്ടത്തിന് നിരവധിപേരാണ് ആശംസകൾ നൽകിയിരിക്കുന്നത്. പുതു വർഷം പിറക്കുന്നതിനോട് അനുബന്ധിച്ച് പുതിയ നേട്ടങ്ങൾ സ്വന്തമാക്കുകയാണ് എന്നും ആരാധകർ അറിയിക്കുന്നുണ്ട്. ഇതുപോലെ ഒരുപാട് വിജയങളിൽ എത്തട്ടെ എന്ന് നിരവധി പേരാണ് കമൻറുകൾ ആയി നൽകിയത്.

കരിയറിൽ ഏറെ സപ്പോർട്ട് നൽകുന്നത് ബിജു മേനോൻ ആണെന്നും തൻറെ തിരിച്ചുവരവ് അദ്ദേഹവും ഏറെ ആഗ്രഹിക്കാറുണ്ട് എന്നും മലയാള സിനിമയിലേക്ക് തിരിച്ചു വരണമെങ്കിൽ ഏറ്റവുമധികം പിന്തുണ നൽകുന്നത് ഭർത്താവ് ബിജുമേനോൻ ആയിരിക്കുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട് . ബിജുമേനോൻ ഇപ്പോൾ മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത പ്രമുഖതാരം ആണ്.

Articles You May Like

x