“അങ്ങനെ കുടുബത്തിലേയ്ക്ക് ഒരു പുതിയ അതിഥി കൂടെ എത്തിയിരിക്കുന്നു” ; പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് അർജുൻ അശോകൻ

മലയാള സിനിമ ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. മിമിക്രി വേദികളിലൂടെ കടന്നു വന്ന് അഭിനയ രംഗത്ത് ചുവട് ഉറപ്പിച്ച വ്യക്തിയാണ് ഹരിശ്രീ അശോകൻ. ഏഷ്യാനെറ്റ് ആരംഭിച്ച മിമിക്രി പരിപാടികളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പതിയെ സിനിമകളിലേയ്ക്ക് പ്രവേശിച്ച് ചെറിയ കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തിന് സ്വീകാര്യത ലഭിച്ചു. ചിരിയുടെ വേദികളിലും, സിനിമയിലെ ഹാസ്യ കഥാപാത്രങ്ങളിലും പതിയെ ഹരിശ്രീ അവിഭാജ്യഘടകമായി മാറുകയായിരുന്നു. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടമാരുടെ പട്ടികയിൽ അദ്ദേഹത്തിൻ്റെ സ്ഥാനം ഒന്നാമതായിരുന്നു.

ഹാസ്യ കഥാപാത്രങ്ങൾക്ക് പുറമേ നിരവധി അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി. മലയാള സിനിമയിലെ തന്നെ ഇന്നത്തെ സ്വഭാവ നടന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന വ്യക്തിത്വത്തമാണ് അദേഹത്തിന്റേത്.  ഹാസ്യ വേഷങ്ങൾ അവതരിപ്പിക്കുന്നതിനായി മറ്റു പല കോമഡി താരങ്ങളും കടന്നു വന്നതോട് കൂടെ ഹരിശ്രീ അശോകനെന്ന നടൻ്റെ തമാശകളെ വല്ലാതെ മിസ് ചെയ്യുന്നതായി പ്രേക്ഷകർ പലപ്പോഴും അഭിപ്രായപെട്ടിട്ടുണ്ട്. അതെസമയം അഭിനയ ജീവിതത്തിൽ നിന്ന് അച്ഛൻ പതിയെ വിശ്രമ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മകൻ സിനിമയിലേയ്ക്ക് പ്രവേശിച്ചു. മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയയനായ അർജുൻ അശോകനാണ് ഹരിശ്രീയുടെ മകൻ. 2012-ൽ പുറത്തിറങ്ങിയ ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ സിനിമ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ഇതിനോടകം തന്നെ  അനവധി സൂപ്പർ ഹിറ്റ് സിനിമകളിൽ ഇതിനോടകം തന്നെ വേഷമിടാൻ അദ്ദേഹത്തിന് സാധിച്ചു.

ഒരേസമയം തന്നെ സിനിമയിൽ നായകനായും, പ്രതിനായകനും തിളങ്ങിയ താരമാണ് അർജുൻ അശോകൻ. സിനിമയ്ക്ക് പുറമേ സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് അർജുൻ അശോകൻ. തൻറെ പുതിയ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേയ്ക്ക് പുതിയൊരു അതിഥിയെ കൂടെ കിട്ടിയതിൻ്റെ സന്തോഷം  ആരാധകരുമായി പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. അർജുൻ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തെ അഭിനന്ദങ്ങൾ അറിയിച്ചിരിക്കുന്നത്.

പുതിയയൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ് അർജുൻ. തങ്ങളുടെ കുടുംബത്തിലേയ്ക്ക് എത്തിയ പുതിയ അതിഥിയെ വളരെ സന്തോഷത്തോടെയാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്. ‘വോക്സ്‌വാഗൺ വിർട്ടസ്’ എന്ന കാറാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. താരത്തിൻ്റെ ആരാധകരെല്ലാം അഭിനന്ദനങ്ങളും, ആശംസകളും അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അഭിനയ ജീവിതത്തിലും, വ്യകതി ജീവിതത്തിലും ഇനിയും ഇതുപോലെ വലിയ ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ എന്നാണ് ആരാധകരുടെ കമെന്റ്. പുതിയ കാറിൻ്റെ താക്കോൽ ഹരിശ്രീയും, ഭാര്യയും ചേർന്നാണ് സ്വീകരിക്കുന്നത്. അർജുനും, ഭാര്യയും, ഇരുവരുടെയും കുഞ്ഞു മാലാഖയും കാറിന് മുൻപിലായി നിൽക്കുന്ന ചിത്രങ്ങളാണ് തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ അർജുൻ പങ്കുവെച്ചിരിക്കുന്നത്. അതേസമയം താരം പങ്കുവെച്ച ചിത്രങ്ങളെല്ലാം നിമിഷം നേരം കൊണ്ട് തന്നെ  വൈറലായി കഴിഞ്ഞു സമൂഹ മാധ്യമങ്ങളിൽ.

Articles You May Like

x